/indian-express-malayalam/media/media_files/2026/01/28/kn-balagopal-2026-01-28-19-49-15.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആറാമത് ബജറ്റ് പ്രസംഗം ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റായതിനാൽ, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
ബജറ്റ് യഥാർത്ഥ്യബോധമുള്ളതും പ്രായോഗികവും ആയിരിക്കുമെന്ന് ധനമന്ത്രി ഹിന്ദു ദിനപ്പത്രത്തോടെ പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റിൽ അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ 2,500 രൂപയായി വർദ്ധിപ്പിക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനവും സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും സംബന്ധിച്ച് ബജറ്റിൽ അനുകൂലമായ സൂചനകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: സംസ്ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത
കേന്ദ്ര സർക്കാരിന്റെ പ്രതികൂല നയങ്ങളിൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാമൂഹിക ക്ഷേമരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: ക്ഷേത്രങ്ങളിലെ അഴിമതി തടയാൻ ഹൈക്കോടതി ഇടപെടൽ; അക്കൗണ്ടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശം
അവസാന ബജറ്റിൽ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് ധനമന്ത്രി മീഡിയവണിനോട് പറഞ്ഞിരുന്നു. മാജിക് ഒന്നും കരുതിവയ്ക്കുന്നില്ല. എന്നാൽ, കേരളത്തിന് താത്പര്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തും. കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us