തിരുവനന്തപുരം: പുല്ലുവിളയിൽ നായകൾ കടിച്ചുകൊന്ന മത്സ്യതൊഴിലാളി ജോസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ നൽകും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ജോസിയുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ജോസിനെ നായകൾ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജോസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. പുല്ലുവിളയിൽ കഴിഞ്ഞ ഓഗസ്റ്റിൽ ശിലുവമ്മ എന്ന വൃദ്ധയെ നായകൾ കടിച്ചുകീറി കൊന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ