/indian-express-malayalam/media/media_files/uploads/2020/09/start-up-award-for-kerala-prd-photo-1.jpg)
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിങ് 2019ൽ കേരളത്തെ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി തിരഞ്ഞെടുക്കുന്നത്. ഇത്തവണ കര്‍ണാടകവുമായാണ് കേരളം ഈ ബഹുമതി പങ്കിട്ടത്. കഴിഞ്ഞ തവണ നാലു സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കേരളം ഈ സ്ഥാനം പങ്കിട്ടത്.
ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങള്‍, മികച്ച നൂതനസ്വഭാവം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കല്‍, അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് 2019-ലെ അവാര്‍ഡിന് കേരളത്തെ അര്‍ഹമാക്കിയതെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയ തലത്തിൽ കേരളത്തിന് മികച്ച നേട്ടം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ...
Posted by Pinarayi Vijayan on Friday, 11 September 2020
കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) തയാറാക്കിയ ദേശീയ റാങ്കിംഗില്‍ അഞ്ച് വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 22 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് മത്സരിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, സഹമന്ത്രി സോംപ്രകാശ്, നഗരവികസന-വ്യോമയാനവകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മഹാപാത്ര എന്നിവര്‍ ചേര്‍ന്നാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.
Read More: ഇനി കടലാസ് രഹിതം; ആധാരം സ്വയം എഴുതല്‍ കൂടുതല്‍ ലളിതമാകുന്നു
കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ്, ഇന്നൊവേഷന്‍സ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.
സ്റ്റാര്‍ട്ടപ് നയത്തിലൂടെ സംരംഭങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം കാഴ്ചവച്ച മികച്ച പ്രകടനമാണ് റാങ്കിംഗില്‍ എടുത്തുപറഞ്ഞിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. സ്റ്റാര്‍ട്ടപ് നയം നടപ്പാക്കുന്നതിലും ഇന്‍കുബേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിലും സ്റ്റാര്‍ട്ടപ് പ്രക്രിയയിലെ സീഡിംഗ്, ഇന്നവേഷന്‍ എന്നിവയിലും ബോധവല്‍കരണത്തിലും കേരളം മികവു കാട്ടിയെന്നും സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.
Read More: നാലുമാസം കൊണ്ടൊരു ആശുപത്രി സമുച്ചയം; കാസർഗോട്ടുകാരെ വിസ്മയിപ്പിച്ച് ടാറ്റ
രാജ്യത്തുടനീളം 586 ജില്ലകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് മുമ്പേ നടന്ന സംസ്ഥാനങ്ങള്‍ മറ്റുള്ളവയ്ക്ക് മാതൃകയാണ്. ലക്ഷദ്വീപില്‍ പോലും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയത് ഏറെ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം തവണയും സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ സംസ്ഥാനം കാഴ്ച വയ്ക്കുന്ന മികച്ച പ്രകടനം കൂടുതല്‍ സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനമാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us