തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 ന് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഇന്നലെ ചേർന്ന പരീക്ഷ ബോർഡ് യോഗം എസ്എസ്എല്‍സി ഫലത്തിന് അംഗീകാരം നൽകിയിരുന്നു.

Read More: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 95.98% വിജയം

സംസ്ഥാനത്തിനകത്തും പുറത്തുമായി 54 ഓളം കേന്ദ്രങ്ങളിൽ രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടന്നത്. 4,55,9 86 വിദ്യാർത്ഥികൾ റെഗുലറായും 2588 വിദ്യാർത്ഥികൾ പ്രൈവറ്റായും ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയിട്ടുണ്ട്. www.results.itschool.gov.in , keralapareekshabhavan.in, prd.kerala.in എന്നീ വെബ്‍സൈറ്റുകളിലും, സഫലം 2017 എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഫലപ്രഖ്യാപനം കഴിഞ്ഞയുടൻ ഫലമറിയാം.

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 12ന് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. അന്തിമതീരുമാനമായിട്ടില്ലെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ