Kerala SSLC Result 2019: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് ആറിന് പ്രസിദ്ധീകരിക്കുമെന്ന് സൂചന. മെയ് എട്ടിനാകും ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്കൻഡറി വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ​ഫ​ലം പ്രസിദ്ധീകരിക്കുക. എ​സ്​എ​സ്എ​ൽസി പ​രീ​ക്ഷ​ഫ​ല​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കുന്നതിനായുള്ള പ​രീ​ക്ഷ പാ​സ്​ ബോ​ർ​ഡ്​ യോ​ഗം മെയ് ആ​റി​ന്​ രാ​വി​ലെ 11ന്​​ ​ചേ​രും. പ​രീ​ക്ഷ പാ​സ്​ ബോ​ർ​ഡ്​ യോ​ഗ തീരുമാനം നടപ്പിലാക്കാനായൽ അന്ന് തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കും. യോഗ തീരുമാനം അന്ന് നടപ്പിലാക്കാൻ സാധിക്കാത്ത പക്ഷം മെയ് ഏഴിനാകും ഫലം പ്രഖ്യാപിക്കുക.

Kerala SSLC result 2019 LIVE UPDATES: എസ്എസ്എൽസി വിജയശതമാനം 98.11, www.results.kite.kerala.gov.in വഴി ഫലം അറിയാം

വെള്ളിയാഴ്ച ചേർന്ന ഹയർസെക്കൻഡറി പരീക്ഷ പാസ് ബോർഡ് യോഗത്തിലാണ് പരീക്ഷഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാൻ തീരുമാനിമെടുത്തത്. എസ്എസ്എൽസി പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയം കഴിഞ്ഞ മാസം തന്നെ പൂര്‍ത്തിയായിരുന്നു. ടാബുലേഷനും മറ്റ് നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കിയായിരിക്കും ഫല പ്രഖ്യാപനം.

Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

SSLC പരീക്ഷ എഴുതിയത് നാലര ലക്ഷത്തോളം വിദ്യർഥികൾ

മാർച്ച് 13 മുതൽ മാർച്ച് 28 വരെയാണ് ഇത്തവണ പരീക്ഷ നടന്നത്. നാലരലക്ഷത്തോളം കുട്ടികളാണ് (4,35,142) പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ റഗുലർ വിദ്യാർത്ഥികളിൽ കൂടുതൽ ആൺകുട്ടികളാണ്. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ സർക്കാർ സ്കൂളുകളിൽനിന്നും 1,42,033 പേരും, എയ്ഡഡ് സ്കൂളുകളിൽനിന്നും 2,62,125 പേരും, അൺ എയ്ഡഡ് സ്കൂളുകളിൽനിന്നും 30,984 പേരുമാണുളളത്.

Kerala SSLC class X Result 2019 How to Check in Mobile: എസ്എസ്എൽസി ഫലം മൊബൈൽ ആപ് വഴിയും അറിയാം

SSLC പരീക്ഷ എഴുതിയവരിൽ കൂടുതൽ മലപ്പുറം ജില്ലയിൽ

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്. 27,436 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്, 2,144 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് (2,411 പേർ). ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ കേന്ദ്രം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവ.ഗേൾസ് എച്ച്എസ് ആണ്.2 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.

Kerala SSLC 10th Result 2019 LIVE updates

SSLC പരീക്ഷ നടന്നത് മൂവായിരത്തോളം കേന്ദ്രങ്ങളിൽ

ടിഎച്ച്എസ്എൽ വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത് (ആൺകുട്ടികൾ 2,957, പെൺകുട്ടികൾ 255). സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങൾ, ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങൾ, ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങൾ ഉൾപ്പടെ 2941 കേന്ദ്രങ്ങളിലായാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ നടന്നത്. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണുണ്ടായിരുന്നത്. ചെറുതുരുത്തി ആർട് ഹയർ സെക്കൻഡറി സ്കൂൾ കലാമണ്ഡലം (82 പേർ). എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത് (14 പേർ).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.