തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനം പേരാണ് വിജയിച്ചത്. 4,37,156 പേർ ഉന്നവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിഎച്ച്എസ്‌സി വിഭാഗത്തിൽ 98.83 ശതമാനം പേരും വിജയിച്ചു. 20,967 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയിട്ടുണ്ട്. 1,174 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൂറുശതമാനം വിജയം കൊയ്തു. 405 സർക്കാർ സ്കൂളുകളും 100 ശതമാനം വിജയം നേടിയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം 377 ആയിരുന്നു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. സിലബസ് പരിഷ്കരണത്തിന് ശേഷമുള്ള ആദ്യ എസ്എസ്എൽസി ഫലമാണ് ഇത്.

ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 98.2 ശതമാനം വിദ്യാർഥികളാണ് ഇവിടെ വിജയിച്ചത്. 89.65 ശതമാനം വിജയം നേടിയ വയനാട് ജില്ലയാണ് ഈ പട്ടികയിൽ ഏറ്റവും പിറകിൽ. കടുത്തുരുത്തി വിദ്യാഭ്യാസ ഉപജില്ല 98.2 ശതമാനം വിജയം നേടി ഒന്നാമത് എത്തിയപ്പോൾ വയനാട് ഉപജില്ല 89.65 ശതമാനം വിജയത്തോടെ ഏറ്റവും പിറകിലാണ് .

SSLC Results

കോഴിക്കോട് ജില്ലയിലെ ചാലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷ എഴുതി 100 ശതമാനം വിജയം നേടിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ളസ് നേടിയ സ്കൂള്‍ മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ്. പട്ടികജാതി വിദ്യാർഥികളുടെ വിജയശതമാനം 91.95 ഉം, പട്ടികവർഗ വിഭാഗം വിജയശതമാനം 82.55 ഉം, മറ്റു പിന്നോക്ക വിഭാഗങ്ങളുടെ വിജയശതമാനം 96.28 ഉം ആണ്.

സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. റീ വാല്യൂവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

results.itschool.gov.in, result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

ഐടി@ സ്കൂളിന്റെ ‘സഫലം 2017’ എന്ന മൊബൈൽ ആപ് വഴിയും ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “Saphalam 2017” എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

വ്യക്തിഗത ഫലത്തിനു പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യുജില്ലാ തലങ്ങളിലുള്ള ഫലം അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോർട്ടുകളും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ