തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പരീക്ഷ ജോയിന്റ് ഡയറക്ടർ സി. രാഘവൻ അറിയിച്ചു.ഇതിനുമുന്നോടിയായുള്ള ബോര്‍ഡ് യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് ഡിപിഐയില്‍ ചേരും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 12ന് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. അന്തിമതീരുമാനമായിട്ടില്ലെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ