Kerala SSLC class X Result 2019: തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സാങ്കേതിക – അക്കാദമിക മികവുകളുടെ പ്രതിഫലനമാണ് ഇത്തവണത്തെ എസ് എസ് എല്‍ സി ഫലമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. മികച്ച റിസല്‍ട്ട് നല്‍കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ മന്ത്രി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഉപരിപഠനത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ നിരാശരാകേണ്ട എന്നും സേ പരീക്ഷയുടെ സാധ്യത മുന്നില്‍കണ്ട് ഇപ്പോള്‍ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Read More: എസ്എസ്എല്‍സി ഫലം; പ്രളയം തകര്‍ത്തിട്ടും മിടുക്ക് തെളിയിച്ച് പത്തനംതിട്ടയും കുട്ടനാടും

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്നത്. 98.11 ശതമാനമാണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 4,34,729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,26,513 ആണ്.

എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ്, 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂ ജില്ല വയനാട്, 93.22 ശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 37,334 ആണ്. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 34,313 ആയിരുന്നു. ഈ വർഷം 3,021 കുട്ടികൾക്ക് കൂടുതലായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

Read More: സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

sslc, sslc result, trivandrum carmel school, ie malayalam

മികച്ച റിസല്‍ട്ട് നല്‍കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ മന്ത്രി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു

വിജയശതമാനം ഏറ്റവും കൂടുതലുളള വിദ്യാഭ്യാസ ജില്ല കുട്ടനാട്, 99.9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുളള വിദ്യാഭ്യാസ ജില്ല വയനാട്, 93.22 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 2499 കുട്ടികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.