scorecardresearch

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര അനുമതി

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ല

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ല

author-image
WebDesk
New Update
tn result, tn sslc result, tn sslc result 2020, tamil nadu sslc result, tamil nadu sslc result 2020, tn sslc result, tn sslc result 2020, tn 10th result 2020, tnresults.nic.in, tnresults.nic.in 2020, www.tnresults.nic.in, dge tn nic in 2020, dge1.tn.nic.in, dge tn nic in, tndge 10th result 2020, tn sslc result, sslc result 2020, tn board result, tn board result 2020, dge.tn.nic.in, www.dge.tn.nic.in, tn board sslc result, tn board 10th result 2020, tamil nadu 10th result 2020, tamil nadu 10th result

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍. ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

Advertisment

പരീക്ഷ നടത്തണമെന്ന സംസ്ഥാന സർക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ല. പരീക്ഷ കേന്ദ്രങ്ങളിൽ തെർമൽ സ്കാനിങ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മറ്റ് ഉപാധികളിങ്ങനെ, പരീക്ഷാകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിക്കൊടുക്കണം.

നേരത്തെ സംസ്ഥാനത്ത് എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചിരുന്നു. മേയ് 26ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകൾ ജൂൺ ആദ്യവാരത്തിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദ്യാർഥികളും രക്ഷിതാക്കളുടെയും ആശങ്കയറിയിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിയത്.

Advertisment

പരീക്ഷ തീയതി സംബന്ധിച്ച് പുതിയ തീയതി വിദ്യാഭ്യസ വകുപ്പ് ഉടൻ പുറത്തിറക്കും. കേന്ദ്ര മാർഗരേഖയുടെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങൾ തുറക്കരുതെന്ന് നിർദേശമുണ്ടായിരുന്നു. മേയ് 31 വരെ വിദ്യാലയങ്ങൾ തുറക്കരുതെന്നാണ് നിർദേശം. ഈ നിർദേശം പരിഗണിച്ചായിരുന്നു സംസ്ഥാന തീരുമാനം.

Read Also: സിബിഎസ്ഇ പരീക്ഷകൾ സ്കൂളുകളിൽ നടക്കും, പരീക്ഷാഫലം ജൂലൈ അവസാനത്തോടെ: കേന്ദ്ര മാനവവിഭവശേഷി മന്ത്രി

അതിനിടെ, എസ്എസ്എൽസി മൂല്യനിർണയം തുടങ്ങിയിട്ടുണ്ട്. 54 കേന്ദ്രങ്ങളിലാണ് മൂല്യനിർണയം നടക്കുന്നത്. എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുന്‍പ് ഇതാദ്യമായിട്ടാണ് മൂല്യനിർണയം നടക്കുന്നത്.

Corona Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: