കൊച്ചി: സംസ്ഥാനത്ത് മാർച്ച് 30ന് നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി. ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ മാർച്ച് 30ലേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് സമരം മാറ്റിവെച്ചത്. നേരത്തെ സമരം മാർച്ച് 30ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് മോട്ടോർ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തത് . മോട്ടോർ തൊഴിലാളികളുടെ സംയുക്ത കോർഡിനേഷൻ കമ്മറ്റിയാണ് മാർച്ച് 30 ന് 24 മണിക്കൂർ പണിമുടക്ക് നടത്താൻ നിശ്ചയിച്ചത്. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തിൽ നിന്ന് വിട്ടുനിൽക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ