Kerala SSLC, HSC exams timetable: തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷ ടെെം ടേബിളിൽ ചില മാറ്റങ്ങൾ. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചതെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജെഇഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.
Kerala SSLC timetable: എസ്എസ്എൽസി സമയക്രമം ഇങ്ങനെ
- ഏപ്രിൽ എട്ട് – വ്യാഴം – ഒന്നാം ഭാഷ – പാർട്ട് 1 -ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ
- ഏപ്രിൽ ഒൻപത് – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ് – ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ
- ഏപ്രിൽ 12 – തിങ്കൾ -രണ്ടാം ഭാഷ, ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ
- ഏപ്രിൽ 15 – വ്യാഴം – ഫിസിക്സ് – രാവിലെ 9.40 മുതൽ 11.30 വരെ
- ഏപ്രിൽ 19 – തിങ്കൾ – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ
- ഏപ്രിൽ 21 – ബുധൻ – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ
- ഏപ്രിൽ 27 – ചൊവ്വ – സോഷ്യൽ സയൻസ് – രാവിലെ 9.40 മുതൽ 12.30 വരെ
- ഏപ്രിൽ 28 – ബുധൻ – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെ
- ഏപ്രിൽ 29 – വ്യാഴം – ഒന്നാം ഭാഷ പാർട്ട് രണ്ട് – രാവിലെ 9.40 മുതൽ 11.30 വരെ
Kerala HSC exams timetable
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു.