scorecardresearch

എസ്എസ്എൽസി പരീക്ഷ: കൂടുതൽ പരീക്ഷാർഥികൾ എയിഡഡ് സ്‌കൂളുകളില്‍നിന്ന്

സംസ്ഥാനത്താകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

exam, students, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവരില്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ ആണ്‍കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്നതായി കണക്കുകള്‍. എയിഡഡ് സ്‌കൂളുകളില്‍ 1,27,667 ഓളം ആണ്‍കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ കണക്ക് 72,031 ആണ്. എയിഡഡ് സ്‌കൂളുകളില്‍ 1,23,900 പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ കണക്ക് 68,672 ആയി ചുരുങ്ങി.

സംസ്ഥാനത്താകെ 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമ്പോള്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ എണ്ണം 192 ആണ്. ഇതില്‍ ആണ്‍കുട്ടികള്‍- 2,13,801, പെണ്‍കുട്ടികള്‍ – 2,05,561 ഇങ്ങനെ പോകുന്നു കണക്കുകള്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആകെ കുട്ടികള്‍ – 1,40,703 പേര്‍ പരീക്ഷ എഴുതുമ്പോള്‍ ഇതില്‍ ആണ്‍കുട്ടികള്‍ – 72,031. പെണ്‍കുട്ടികള്‍ – 68,672 എന്നിങ്ങനെയാണ് കണക്കുകള്‍.

എയിഡഡ് സ്‌കൂളുകളില്‍ ആകെ 2,51,567 കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ ആണ്‍കുട്ടികള്‍ – 1,27,667 പേരും പെണ്‍കുട്ടികള്‍ 1,23,900 പേരും പരീക്ഷയ്ക്ക് തയാറെടുക്കുന്നു. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ആകെ കുട്ടികള്‍ – 27,092 ഉം ഇതില്‍ ആണ്‍കുട്ടികള്‍ – 14,103 പെണ്‍കുട്ടികള്‍ – 12,989 ഉം ആണ്.

സംസ്ഥാനത്താകെ സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും
ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഭാഗമായ ഐ.റ്റി പരീക്ഷ 2023 ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍

2023 മാര്‍ച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ആകെ പതിനെട്ടായിരത്തില്‍ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

ടാബുലേഷന്‍ – മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിയ്ക്കും.

റിസള്‍ട്ട് പ്രഖ്യാപനം – ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തില്‍ റിസള്‍ട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sslc examination 2023 kerala