scorecardresearch

എസ്എസ്എല്‍സി പരീക്ഷ മാർച്ച് 13ന് ആരംഭിക്കും

മാർച്ച് 13ന് ആരംഭിച്ച് മാർച്ച് 27ന് പരീക്ഷ അവസാനിക്കും

മാർച്ച് 13ന് ആരംഭിച്ച് മാർച്ച് 27ന് പരീക്ഷ അവസാനിക്കും

author-image
WebDesk
New Update
SSLC Result, Kerala SSLC Result, sslc result 2019,എസ്എസ്എൽസി പരീക്ഷാ ഫലം,sslc, എസ്എസ്എൽസി, sslc exam, എസ്എസ്എൽസി, sslc exam 2019 timetable, sഎസ്എസ്എൽസി കേരള, slc exam 2019, sslc timetable, sslc kerala, ie malayalam, ഐഇ മലയാളം

2018-2019 അധ്യായന വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ 2019 മാര്‍ച്ച് 13ന് ആരംഭിക്കും. മാർച്ച് 27ന് ആയിരിക്കും അവസാന പരീക്ഷ. നവംബര്‍ ഏഴ് മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് പിഴ അടക്കാം. നവംബർ 19 ആണ് പിഴയില്ലാതെ ഫീസ് അടയ്ക്കാവുന്ന അവസാന തീയതി. പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

Advertisment

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാവുന്നതാണ്. ഒമ്പത് പേപ്പറുകൾക്ക് എഴുത്ത് പരീക്ഷയും ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷയുമാണ്. 80 മാർക്കിനുള്ള പരീക്ഷകൾക്ക് രണ്ടര മണിക്കൂറും, 40 മാർക്കിനുള്ള പരീക്ഷകൾക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷ സമയം. ഇതിന് പുറമെ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് സമാശ്വാസ സമയവും ഉണ്ടായിരിക്കും.

2019 മാർച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉപരി പഠനത്തിന് അർഹത നേടാത്ത വിദ്യർത്ഥികൾക്ക് സേ (സേവ് എ ഇയർ) പരീക്ഷ നടത്തുന്നതായിരിക്കും. 2019 മെയ് മാസമാണ് സേ പരീക്ഷ നടത്തുന്നത്. പരീക്ഷ ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം ഇതിന് അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് www.keralapareekshabhavan.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

Advertisment
Sslc Exam Education Sslc Exam Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: