scorecardresearch

പനി അവഗണിച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തി; വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

പരീക്ഷയ്ക്ക് ശേഷം അതുല്യയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി

പനി അവഗണിച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തി; വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: കടുത്ത പനിയെ വകവയ്ക്കാതെ എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കല്ലറ എസ്എന്‍വിഎന്‍എസ്എസ് സ്കൂളിലെ പത്താംക്ലാസിലെ വിദ്യാര്‍ത്ഥിനി അതുല്യയാണ് മരിച്ചത്.

കോട്ടയം ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകളാണ്. കടുത്ത പനിയും ശ്വാസം മുട്ടലിനെയും തുടര്‍ന്ന് കല്ലറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അതുല്യ. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് അതുല്യ പരീക്ഷ എഴുതാനെത്തിയത്.

പരീക്ഷയ്ക്ക് ശേഷം അതുല്യയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. ഇതോടെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sslc exam kerala student fever death