മലപ്പുറം: മലപ്പുറം വാഴക്കാട് ചാലിയപ്രം ഹൈസ്കൂളിൽ നിന്നും എസ്എസ്എല്‍സി വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റിൽ സീൽ മാറി പതിച്ചു. സൂളിന്റെ സീലിന് പകരം കോപറേറ്റീവ് സൊസൈറ്റിയുടെ സീലാണ് പതിച്ചത്.

അമ്പതോളം എസ് എസ് എല്‍ സി ബുക്കുകളിലാണ് സീല്‍ മാറി പതിപ്പിച്ചത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. പ്രധാന അധ്യാപികക്ക് സംഭവിച്ച പിഴവാണിതെന്ന് വ്യക്തമായിട്ടുണ്ട്. സീല്‍ മാറിപ്പോയതിനാല്‍ ഈ ബുക്ക് ഉപയോഗിച്ച് തുടര്‍ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

സർട്ടിഫിക്കറ്റിന് സാധുത ഇല്ലാതാകുന്നത് വിദ്യാർഥികളെ ബാധിക്കുമെന്നും സ്കൂൾ അധികൃതർ ഇടപെട്ട് മാറ്റിനൽകണമെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ, 50 വിദ്യാർഥികളിൽ 45 പേരുടെയും സർട്ടിഫിക്കറ്റ് മാറ്റി നൽകാൻ നടപടി സ്വീകരിച്ചിരുന്നെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന സൂചന. ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനുള്ള ചിലവ് വഹിക്കാമെന്ന് സ്കൂള്‍ മാനേജ്മെന്റ് വിദ്യാർഥികളെ അറിയിച്ചിട്ടുണ്ട്. അഞ്ചുപേർ എത്തിയിരുന്നില്ലെന്നും അവർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ