തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാറ്റിവച്ചു. 2019 മാർച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. ഇത് മാർച്ച് 13 ലേക്കാണ് മാറ്റിയത്. മാർച്ച് 13 തുടങ്ങുന്ന പരീക്ഷ മാർച്ച് 27 നാണ് അവസാനിക്കുക. നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടത് കാരണമാണ് പരീക്ഷ മാറ്റിയത്.

അതേസമയം, ഏപ്രിലിലേക്ക് പരീക്ഷ മാറ്റണമെന്ന നിർദ്ദേശം സ്കൂൾ ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) മോണിട്ടറിങ് കമ്മിറ്റി അംഗീകരിച്ചില്ല. മഴക്കെടുതി മൂലം പല പ്രദേശങ്ങളിലും ആഴ്ചകളോളം സ്കൂളുകൾ അടച്ചിട്ടിരുന്നു. ഇതോടെയാണ് മാർച്ചിൽ നടത്താനിരുന്ന പരീക്ഷ ഏപ്രിലിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചന ഉയർന്നത്.

നേരത്തെ മാർച്ച് ആറു മുതൽ 25 വരെയായിരുന്നു അടുത്ത വർഷത്തെ എസ്എസ്എൽസി പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇത് 13 ലേക്ക് മാറ്റിയതോടെ ഫലപ്രഖ്യാപനവും വൈകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ