scorecardresearch
Latest News

എനിക്ക് മാത്രം പ്രത്യേക നിയമമോ?, പോരാട്ടം തുടരുമെന്ന് ശ്രീശാന്ത്

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഇന്ന് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു

എനിക്ക് മാത്രം പ്രത്യേക നിയമമോ?, പോരാട്ടം തുടരുമെന്ന് ശ്രീശാന്ത്

കൊച്ചി: ഹൈക്കോടതിയുടേത് ഏറ്റവും മോശം തീരുമാനമെന്ന് ശ്രീശാന്ത്. തനിക്ക് മാത്രം പ്രത്യേക നിയമമോ?. യഥാർഥ കുറ്റവാളികൾക്ക് ഇതൊന്നും ബാധകമല്ലേ? ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാനും ബാധകമല്ലേ? എന്നെ സ്നേഹിക്കുന്നവരും എന്റ കുടുംബവും ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നുണ്ട്. അവകാശങ്ങൾക്കായി പോരാട്ടം തുടരും. വിട്ടുകൊടുക്കില്ലെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഇന്ന് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sreesanth response to his life time ban court order