കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ആരോപണവിധേയൻ മാത്രമാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. പൊലീസ് കുറ്റം ചാർത്തിയതുകൊണ്ട് ഒരിക്കലും ദിലീപ് കുറ്റവാളിയാകുന്നില്ല. കേസ് തെളിഞ്ഞാൽ മാത്രമേ അദ്ദേഹം കുറ്റവാളിയാകൂ. ദിലീപിന്റെ പേരിലുളള കുറ്റം തെളിയുന്നതുവരെ അദ്ദേഹം കുറ്റവാളിയാണെന്ന് ഞാൻ വിശ്വസിക്കില്ല. ഈ രീതിയിൽ അല്ലെങ്കിലും മറ്റൊരു തരത്തിൽ ഇതുപോലൊരു അവസ്ഥലയിലൂടെ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഞാൻ ഇത് പറയുന്നത്. കോടതി വിധി വരുന്നതുവരെ ദിലീപിനെ കുറ്റവാളിയായി ചിത്രീകരിക്കരുതെന്നും ശ്രീശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിട്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മജിസ്ട്രേറ്റിന്റെ ചേംബറിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ദിലീപിന്രെ കസ്റ്റഡി അപേക്ഷയിൽ മൂന്നു ദിവസമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ദിലീപിനെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.