തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും അതുവഴി ഒരു മാധ്യമപ്രവര്ത്തകന് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു. കിംസ് ആശുപത്രിയില്‍ നിന്നാണ് വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. കിംസ് ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തു. കിംസ് ആശുപത്രിയില്‍ പ്രതിക്ക് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയന് അടക്കം പ്രതിഷേധിക്കുകയും ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഉടന്‍ തന്നെ പ്രതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ആശുപത്രിയിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം സ്ട്രക്ചറിലാണ് ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. കിംസ് ആശുപത്രിയുടെ തന്നെ ആംബുലൻസിലാണ് ശ്രീറാമിനെ കൊണ്ടുപോകുന്നത്. ശ്രീറാം വെങ്കിട്ടരാമനെ മാസ്ക് ധരിപ്പിച്ച് സ്ട്രച്ചറിലാണ് പുറത്തിറക്കിയത്. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷമായിരിക്കും ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുക.
Read Also: ഐഎഎസുകാര്‍ ദൈവങ്ങളല്ല, ഇതുപോലുള്ളവര്‍ വേറെയുമുണ്ട്: ജി.സുധാകരന്
ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് രംഗത്തെത്തിയിരുന്നു. വെങ്കിട്ടരാമന് ഫൈവ് സ്റ്റാര്‍ സുഖസൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന് ആരോപിച്ചു. കിംസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ശ്രീറാമിനെ മാറ്റണമെന്നായിരുന്നു പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടത്. അധികൃതര്‍ ഒത്തുകളിക്കുകയാണ്. അതുകൊണ്ടാണ് മികച്ച സുഖസൗകര്യങ്ങളോടെ കിംസ് ആശുപത്രിയില്‍ തന്നെ ശ്രീറാം കഴിയുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന് ആരോപിച്ചിരുന്നു. അധികൃതരുടെ ഒത്തുകളിക്കെതിരെ കിംസ് ആശുപത്രിക്ക് മുന്പില് യൂണിയന് പ്രതിഷേധിക്കുമെന്നും യൂണിയന് ഭാരവാഹികള്‍ അറിയിച്ചിരുന്നു.
പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വാഹനാപകടത്തിൽ പ്രതിയായ സർവ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന് അബ്ദുള്‍ റഹ്മാന്. സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന് വ്യക്തമാക്കി.