Latest News

മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ചൊവ്വാഴ്ച

ശ്രീറാമിനെ ഇടതുഭാഗത്താണ് പരുക്ക്. ഡ്രൈവർ സീറ്റിലുള്ള ആൾക്ക് ഇടതുഭാഗത്ത് പരുക്കേൽക്കില്ല

Sreeram Venkitaraman, മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ചു, Journalist dead, വാഹനാപകടം, Car Accident, Accident, മാധ്യമപ്രവർത്തകൻ മരിച്ചു, ശ്രീറാം വെങ്കിട്ടരാമൻ, Sriram Venkitaraman, ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, Sriram Venkitaraman IAS, ഐഇ മലയാളം, iemalayalam

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ശ്രീറാമിനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്നു സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചുവെന്നും കാർ ബൈക്കിനെ 17 മീറ്റർ ദൂരത്തേക്ക് ഇടിച്ചു തെറിപ്പിച്ചുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ശ്രീറാം മദ്യപിച്ചിരുന്നുവെന്നത് കണക്കിലെടുക്കാതിരുന്നാൽ പോലും കുറ്റകൃത്യത്തിന് മതിയായ തെളിവുണ്ട്. സാധാരണക്കാരനല്ല അപകടമുണ്ടാക്കിയതെന്നും നിയമത്തെക്കുറിച്ച് നല്ലവണ്ണം ബോധ്യമുള്ള ആളാണ് അപകടം ഉണ്ടാക്കിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ട്. ശ്രീറാം തുടക്കം മുതൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മജിസ്ട്രേറ്റ് മുഴുവൻ വസ്തുതകളും പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും സർക്കാർ ബോധിപ്പിച്ചു.

കെ എം ബഷീറിനു മുഖ്യമന്ത്രിയുടെ അന്ത്യാഞ്ജലി  ഫൊട്ടോ: പിആര്‍ഡി

Also Read: മദ്യത്തിന്റെ മണം അറിയില്ല, ശ്രീറാമിനെ ഒരുതരം മണം ഉണ്ടായിരുന്നു: വഫ ഫിറോസ്

ഒരപകടമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ഈ കേസിൽ പൊലീസ് സ്വീകരിച്ചോ എന്ന് ജസ്റ്റിസ് രാജാ വിജയ രാഘവൻ വാദത്തിനിടെ സർക്കാരിനോട് ആരാഞ്ഞു. രക്ത പരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്തോ എന്നും കോടതി ചോദിച്ചു. അപകടത്തിൽപെട്ടയാളെ രക്ഷിക്കലാണ് പൊലീസിന്റെ ആദ്യ കടമയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയപ്പോൾ പൊലീസിന്റെ വീഴ്ച ന്യായീകരിക്കുകയാണോ എന്ന മറുചോദ്യം കോടതി
ഉന്നയിച്ചു.

വീഴ്ചയുടെ പേരിൽ എസ്ഐയെ സസ്പെൻഡ് ചെയ്തെന്നും തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയപ്പോൾ വാഹനത്തിൽ രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും മൂന്നാം തീയതി ഉണ്ടായ അപകടത്തിൽ ഇന്നു (ഓഗസ്റ്റ്‌ 09)  വരെ 6 ദിവസത്തെ വീഴ്ച ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനല്ല കാർ ഓടിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് ശ്രീറാമിന്റെ അഭിഭാഷകൻ വാദിച്ചു. കാർ ഓടിച്ചത് മറ്റൊരാളാവണം. കാരണം കാറിന്റെ ഇടതുഭാഗത്താണ് ഇടികൊണ്ടിരിക്കുന്നത്. ശ്രീറാമിനെ ഇടതുഭാഗത്താണ് പരുക്ക്. ഡ്രൈവർ സീറ്റിലുള്ള ആൾക്ക് ഇടതുഭാഗത്ത് പരുക്കേൽക്കില്ല. ആരാണ് കാർ ഓടിച്ചതെന്ന് അന്വേഷണത്തിൽ തെളിയേണ്ട കാര്യമാണ്. കേസ് ഡയറിയും ലഭ്യമായ തെളിവുകളും പരിശോധിച്ചാണ് മജിസ്ടേറ്റ് ജാമ്യം അനുവദിച്ചതെന്നും ഹർജി നിലനിൽക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി

മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് അപൂർവ മറവി രോഗമായ ‘റിട്രോഗ്രേഡ് അംനീഷ്യ’യാണെന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തിയത്. മനസിനെ പിടിച്ചുലയ്ക്കുന്ന ആഘാതം ഉണ്ടാകുന്നവർക്ക് അതിനു തൊട്ടു മുൻപുളള ഏതാനും മണിക്കൂറിലെ കാര്യങ്ങളെക്കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനീഷ്യ. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ശ്രീറാം മറന്നുപോയിട്ടുണ്ടാകാം എന്നാണ് ഡോക്ടർമാർ പറയുന്നത്.

 

Also Read: മദ്യപിച്ചു നിൽക്കുന്ന ആളുടെ അഡ്രസ് കേട്ടപ്പോൾ പൊലീസ് പിന്നെ ഒന്നും ചോദിച്ചില്ല

ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അപകടത്തില്‍ കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ട്. അതല്ലാതെ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രീറാമിന് ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലാണ് ശ്രീറാം ഇപ്പോള്‍ ഉള്ളത്.

അതേ സമയം, ശ്രീറാമിനെതിരായ കേസില്‍ അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. വഫ ഫിറോസിന്റെയും ശ്രീറാമിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ശ്രീറാമിനെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കും. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ആദ്യ അന്വേഷണ സംഘത്തിലെ പൊലീസുകാരുടെയും മൊഴിയെടുത്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sreeram venkitaraman case in high court

Next Story
Kerala Weather: രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യം സജ്ജം
The moderation of comments is automated and not cleared manually by malayalam.indianexpress.com