കണ്ണൂർ : ആശയം പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയപ്പാർട്ടികൾ ആക്രമത്തിലേയ്ക്ക് നീങ്ങുന്നതെന്ന് നടൻ ശ്രീനിവാസൻ. സ്വന്തം അണികളെ സംരക്ഷിച്ചു നിർത്തുന്നുണ്ടെന്ന ബോധമുണ്ടാക്കാനാണ് പാർട്ടികൾ കൊലപാതകത്തിലേയ്ക്ക് നീങ്ങുന്നത്. കണ്ണൂരിൽ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെയാണ് ശ്രീനിവാസൻ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതപങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

സ്വഭാവഗുണം വളർത്തിയെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മനുഷ്യനെ പച്ചയ്ക്ക് കുത്തിക്കൊല്ലുന്നത് നല്ല വിദ്യഭ്യാസം കിട്ടാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യരീതിയിൽ അധികാരത്തിലെത്തുന്നവർ സ്വേച്ഛാധിപതികളായി കഴിഞ്ഞു. ആ രാഷ്ട്രീയത്തിൽ എനിക്ക് പ്രതീക്ഷയില്ല. രാഷ്ട്രീയം തൊഴിലാക്കിയവരുണ്ട്. കൂടുതൽ പേരും ഇന്ന് രാഷ്ട്രീയത്തിലെത്തുന്നത് പണമുണ്ടാക്കാനാണെന്നും ശ്രീനിവാസൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ