കണ്ണൂർ: നടൻ ശ്രീനിവാസന്റെ വീടിനുനേരെ കരി ഓയിൽ പ്രയോഗം. കൂത്തുപറമ്പിലെ വീട്ടിൽ കരി ഓയിൽ ഒഴിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ നടത്തിയ പരാമർശത്തിനുപിന്നാലെയായിരുന്നു കരി ഓയിൽ പ്രയോഗം.

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ശ്രീനിവാസൻ ഇന്നലെ പറഞ്ഞിരുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. ദിലീപിന്റെ നിപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ