തിരുവനന്തപുരം: താന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ലെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ ബിജെപിയോ ഇല്ലാതെയാണ് താന്‍ കടന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവതീ പ്രവേശന വിവാദം വോട്ടിങ്ങിനെ ചെറിയ രീതിയില്‍ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടോളം ഗ്രൂപ്പുകള്‍ പാര്‍ട്ടിയിൽ ഉളളതാണ് കാരണമെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.

‘ഞാന്‍ ഹിന്ദു ആണ്. പക്ഷെ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ല. ശബരിമലയില്‍ ആചാരങ്ങള്‍ മാറണം. പണ്ട് ബ്രാഹ്മണരുടെ വിവാഹം ഒരുപാട് ദിവസം ഉണ്ട്. ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായില്ലേ. ആചാരങ്ങള്‍ മാറണം,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘സഖാവ് പിണറായി വിജയന്‍ ഒരു മോശം മുഖ്യമന്ത്രിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്, ഒരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവനാണ് നല്ല ഭരണാധികാരി. ഭൂരിപക്ഷം എതിര്‍ത്താലും ഇത് എന്റെ തീരുമാനമാണെന്ന് പറഞ്ഞ് ഉറച്ച് നില്‍ക്കണം. അതാണ് അദ്ദേഹം ചെയ്തത്,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.