Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ആർഎസ്എസ് പ്രവർത്തകന്റെ കൊല; പ്രതികളെ പൊലീസ് പിടികൂടി; ആറ്‌ പേർ കസ്റ്റഡിയിൽ

കള്ളിക്കാടിന് സമീപം പുലിപ്പാറയിലാണ് കാർ കണ്ടെത്തിയത്

തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്നലെ രാത്രി ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആറ്‌ പേർ കസ്റ്റഡിയിലായി. തിരുവനന്തപുരത്ത് പുലിപ്പാറ പ്രദേശത്ത് നിന്നാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മണിക്കുട്ടൻ അടക്കം ആറ് പേരെ പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടിയത്. മണിക്കുട്ടനെ കൂടാതെ ബിജിത്ത്, ഗിരീഷ്, എബി, പ്രമോദ്, അജിത്ത് എന്നിവരാണ് പിടിയിലായത്. മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു.

ഇവരുടെ വാഹനങ്ങൾ നേരത്തേ പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

അതേസമയം പ്രതികളെന്ന് സംശയിക്കപ്പെടുന്ന മണികണ്ഠനും സംഘത്തിനും സിപിഎം ബന്ധമുള്ളതായാണ് ലഭിക്കുന്ന വിവരം. ഇതിന് പുറമേ തിരുവനന്തപുരത്ത് കള്ളിക്കാടിന് സമീപം പുലിപ്പാറയിൽ വച്ച് അക്രമി സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. അതേസമയം ഇവരുടെ പങ്ക് വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാക്കാനാവൂ എന്നാണ് ഉന്നത പൊലീസ് നേതൃത്വം നൽകിയിരിക്കുന്ന വിശദീകരണം.

ഇടവക്കോട് കരിമ്പുകോണത്ത് ഇന്നലെ വൈകിട്ടാണ് കാറിലെത്തിയ സംഘം രാജേഷിനെ തടഞ്ഞുനിർത്തി വെട്ടിയത്. 40 ഓളം മുറിവുകളാണ് രാജേഷിന്റെ ശരീരത്തിൽ കണ്ടെത്തിയത്. രക്തം പുരണ്ട വാഹനം ഇന്ന് പുലർച്ചെ കള്ളിക്കാടിന് സമീപം പുലിപ്പാറയിൽ വച്ച് കണ്ടെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sreekaryam rss worker murder three goons under custody

Next Story
സുധ സിംഗും ദ്യുതി ചന്ദും ലോക അത്ലറ്റിക് മീറ്റിന്; ചിത്രയെ തഴഞ്ഞ് അത്ലറ്റിക് ഫെഡറേഷൻലോക അത്ലറ്റിക് മീറ്റ്, പിയു ചിത്ര, ചിത്ര, മലയാളി താരം, അത്ലറ്റിക് മീറ്റ്, ഇന്ത്യൻ താരങ്ങൾ, അത്ലറ്റിക് ഫെഡറേഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com