ശ്രീജിവിന്റെ കസ്റ്റഡി മരണം: പൊലീസുകാർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

2014 മെയ് 19 -നാണു ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്

kerala High Court, ഹൈക്കോടതി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

2014 മെയ് 19 -നാണു ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിറ്റേ ദിവസമാണ് ശ്രീജീവ് ആശുപത്രിയിൽ മരണമടയുന്നത്. ലോക്കപ്പിൽ വച്ച് ശ്രീജീവ് വിഷം കഴിച്ചു എന്നാണ് പൊലീസ് ഭാഷ്യം. അയൽവാസിയായ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഈ ആരോപണം ഉന്നയിച്ച് സഹോദരനായ ശ്രീജിത്ത് സംസ്‌ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്ക് പരാതി നൽകി. ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചതായുള്ള പൊലീസിന്റെ വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ശ്രീജീവിനെ പൊലീസ് മർദിച്ചു അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്‌ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തി.

പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഗോപകുമാറും, അഡിഷണൽ എസ്ഐ ഫിലിപ്പോസും, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണ് ഇതിനു കാരണക്കാർ എന്നും പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസർ തയാറാക്കിയ സബ് ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ വ്യാജ രേഖ ചമച്ചതായും അതോറിറ്റി കണ്ടെത്തി. കുറ്റക്കാർക്കെതിരെ നപടിക്കും പൊലീസ് കംപ്ലൈന്റ് അതോറിറ്റി നിർദ്ദേശം നൽകി.

പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കെതിരെ ആരോപണ വിധേയരായ പൊലീസുകാർ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sreejiv custody death government approaching highcourt

Next Story
പതിനാലുകാരന്റെ കൊലപാതകം; അമ്മ ജയമോളെ കുടുക്കിയത് കൈയ്യിലെ പൊളളൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express