പാര്‍ട്ടി- സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമെന്ന്; ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പുറത്താക്കി

വളയം വണ്ണാര്‍കണ്ടി ബ്രാഞ്ച് അംഗമായിരുന്നു ശ്രീജിത്ത്

Jishnu Pranoy, JIshnu's uncle srijith, mahija, hunger strike, avishna, jishnu, asokan, cpim, kerala state, ldf government

കോഴിക്കോട്: മഹിജയുടെ ബന്ധുവും ജിഷ്ണു പ്രണോയിയുടെ അമ്മാവനുമായ ശ്രീജിത്തിനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി- സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് നടപടി. സിപിഎം വളയം ലോക്കല്‍ കമ്മിറ്റി ചേര്‍ന്നാണ് നടപടി എടുത്തത്. വളയം വണ്ണാര്‍കണ്ടി ബ്രാഞ്ച്  അംഗമായിരുന്നു ശ്രീജിത്ത്.

സിപിഎം കുടുംബം തന്നെ പാര്‍ട്ടിക്ക് എതിരെ തിരിയുന്നത് സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയെന്ന നിലപാടിലാാണ് സിപിഎമ്മിന്റെ നടപടി.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം പോലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ശ്രീജിത് നേരത്തേ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തെളിവാണ് തോക്ക് സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദയെന്നും ശ്രീജിത് ആരോപിച്ചു. വന്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തോക്ക് സ്വാമിയെ ഡിജിപി ഓഫീസിന് മുന്നിലെത്തിച്ചതെന്ന് ശ്രീജിത് പറയുന്നു. ഒരു പ്രത്യേക വാഹനത്തിലാണ് തോക്ക് സ്വാമിയെ പോലീസ് കൊണ്ടു വന്നതെന്നും ശ്രീജിത് പറഞ്ഞിരുന്നു. പാര്‍ട്ടിക്കാരനായ ശ്രീജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sreejith sacked from cpm primary membership

Next Story
ആ സത്യമറിഞ്ഞ് തകർന്ന ഹൃദയത്തിൽ സ്നേഹസ്പന്ദനം, അമ്മ ഹൃദയത്തിൽ വിജയരാജ മല്ലികTransgender, Vijayaraja Mallika, mother accepted transgender, ട്രാൻസ്ജെന്റർ, ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ്, വിജയരാജ മല്ലിക, ട്രാൻസ്ജെന്റർ അമ്മ
The moderation of comments is automated and not cleared manually by malayalam.indianexpress.com