കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പ​റ​വൂ​ർ ജൂ​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടിയ​ത്. പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ഏ​ഴാം​തി​യ​തി പ​റ​വൂ​ർ ജൂ​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നുവെങ്കിലും റിമാൻഡ് ചെയ്യാതെ ശ്രീജിത്ത് അടക്കമുള്ളവരെ ജഡ്ജി മടക്കി അയച്ചെന്ന് വരാപ്പുഴ എസ്.പി ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം ചോദിച്ചത്.

ശ്രീ​ജി​ത്തി​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി ത​നി​ക്ക് അഭിഭാഷകന്റെ പ​രാ​തി ല​ഭി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തെ​ന്നും മജിസ്ട്രേറ്റ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴി സഹിതമായിരുന്നു എസ്പി പരാതി നൽകിയത്. എട്ടാം തീയതിയാണ് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. അതിനിടെ, ശ്രീജിത്തിനേയും കൊണ്ടുപോയ വാഹനം വഴിമാറി സഞ്ചരിച്ചെന്ന ആരോപണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി പൊലീസ് ജീപ്പ് കടന്നുപോയ കടമക്കുടി തുണ്ടത്തുംകടവിലെ അനാഥാലയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രത്യേക സംഘം ശേഖരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ