കൊച്ചി: ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിമരണമെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയുടെ കണ്ടെത്തലുണ്ടായിട്ടും പൊലീസ് നടപടികള്‍ കാര്യക്ഷമമല്ല. സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണത്തോട് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഹർജിയിൽ സിബിഐ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ