തിരുവനന്തപുരം: കേരളത്തിലെ പതിനഞ്ചാമത് സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയില്‍ 118 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 56 അക്കാദമിക് തസ്തികകളും 62 നോൺ അക്കാദമിക് തസ്തികകളുമാണ് ആദ്യഘട്ടത്തിൽ സൃഷ്ടിക്കുക.
“കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാകും സർവ്വകലാശാല സജ്ജമാകുന്നതിലൂടെ സംഭവിക്കുക,” ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വിദൂര വിദ്യാഭ്യാസ കോഴ്സുകളും ഓൺലൈൻ കോഴ്സുകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സാധ്യതകള്‍ തുറക്കുകയാണെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.