കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനി സ്പ്രിൻക്ലറുമായി സർക്കാർ ഏർപ്പെട്ട കരാർ പരിശോധിച്ച എം.മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ടും ഡാറ്റ കൈമാറിയ രോഗികളുടെ വിവരങ്ങളും ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ.
സ്പ്രിൻക്ലറുമായുള്ള കരാർ ചോദ്യം ചെയ്ത് കോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹർജിയിലാണ് അധിക സത്യവാങ്മൂലത്തിലൂടെ പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. കരാർ റദ്ദാക്കണമെന്നും അനുമതിയില്ലാതെ വിവരങ്ങൾ കൈമാറിയ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
Read More: കെഎസ്ആർടിസിയിൽ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്നും ഡാറ്റ കൈമാറിയ രോഗികളുടെ വിവരങ്ങൾ നഷ്ടപരിഹാരം നൽകുന്നതിനും കേസിന്റെ തുടർ നടത്തിപ്പിനും ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രി സഭയുടെ അനുമതിയില്ലാതെയാണ് കരാർ ഉണ്ടാക്കിയതെന്ന ആരോപണത്തെ തുടർനാണ് സർക്കാർ കരാർ പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത്.