സ്‌പ്രിൻ‌ക്ലർ: ഹെെക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ സൂം ആപ് പണിമുടക്കി

സ്വകാര്യതയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത് സൂം ആപ് വഴിയാണ് എന്നതും ശ്രദ്ധേയമാണ്. വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു

കൊച്ചി: സ്‌പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സൂം ആപ് പണിമുടക്കി. വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് വഴിയാണ് ഹൈക്കോടതി വാദം കേട്ടിരുന്നത്. എന്നാൽ, വാദം കേൾക്കുന്നതിനിടെ സൂം ആപ്പിന് സാങ്കേതികമായ ചില പിഴവുകൾ ഉണ്ടായി. ഇതോടെ വാദം കേൾക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. ടെക്‌നിക്കൽ പ്രശ്‌നങ്ങൾ നേരിട്ടതിനാൽ ഹൈക്കോടതി നടപടികൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നതായി ‘ലൈവ് ലോ’ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നീട്, 2.15 ഓടെ കോടതി നടപടികൾ പുനഃരാരംഭിച്ചു.

കോവിഡ് ബാധിതരുടെ വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ലറിനെ തിരഞ്ഞെടുത്തതിനെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രിൽ 21 നാണ് കേസിൽ ആദ്യം വാദം കേട്ടത്. അന്നും സൂം വീഡിയോ ആപ് വഴിയായിരുന്നു കോടതി നടപടികൾ. സ്‌പ്രിൻക്ലർ ഇടപാട് സ്വകാര്യതയെ ഹനിക്കുമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ പ്രധാനവാദം.

Read Also: സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്, ടിക്‌ടോക്കിലും താരമായി ബിന്ദു പണിക്കരും കുടുംബവും

സ്വകാര്യതയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത് സൂം ആപ് വഴിയാണ് എന്നതും ശ്രദ്ധേയമാണ്. വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. സൂം ആപ് സുരക്ഷിതമല്ലെന്നു സർക്കാർ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി– ഇന്ത്യ) നിർദേശങ്ങൾ നേരത്തേ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു. സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുകയാണെങ്കിൽ വിവരങ്ങള്‍ സൈബർ ക്രിമിനലുകൾക്കു ചോർത്തിയെടുക്കാൻ സാധിക്കും.

സൂം ആപ് വഴി സ്വകാര്യ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, ചില നിർദേശങ്ങൾ പാലിച്ച് സൂം ആപ് വഴി വീഡിയോ കോൺഫറൻസ് നടത്താമെന്നും കേന്ദ്രം പറഞ്ഞിരുന്നു. സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ്‌വേഡുകൾ മാറ്റണമെന്നുമായിരുന്നു കേന്ദ്ര നിർദേശം.

Read Also: മൂന്നാഴ്ചത്തേക്ക് ബലം പ്രയോഗിച്ചുളള യാതൊരു നടപടികളും പാടില്ല; അര്‍ണബിന് സംരക്ഷണം നല്‍കി സുപ്രീം കോടതി

അതേസമയം, സ്‌പ്രിൻക്ലറുമായി കരാർ ഉണ്ടാക്കിയത് അടിയന്തരമായി രോഗവ്യാപനം തടയുന്നതിനാണെന്നാണ്  സർക്കാർ നിലപാട്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പൊതുതാൽപ്പര്യ സംരക്ഷണത്തിനമായി സർക്കാർ ഉത്തമ വിശ്വാസത്തോടെ എടുത്ത തീരുമാനമാണിതെന്നും, അടിയന്തരഘട്ടത്തിൽ സർക്കാരിന് പ്രവർത്തിക്കേണ്ടി വന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികൾ അടക്കമുള്ളവർ മടങ്ങി വരുന്ന സാഹചര്യത്തിൽ രോഗ നിയന്ത്രണത്തിന് സ്വീകരിക്കേണ്ട നടപടികളിൽ സർക്കാർ വിദഗ്ധോപദേശം തേടിയെന്നും സ്‌പ്രിൻക്ലർ കമ്പനി ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്ന സ്ഥാപനമാണന്നും സർക്കാർ കോടതിയെ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sprinklr controversy zoom video app kerala high court

Next Story
പ്രവാസികളെ മടക്കിക്കൊണ്ടു വരാൻ കേന്ദ്രത്തോട് ഇപ്പോൾ നിർദേശിക്കാനാവില്ല: ഹൈക്കോടതിHigh Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com