/indian-express-malayalam/media/media_files/dWTjaHEY3Se2qBivgECo.jpg)
പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലത്ത് സായ് കായിക വിദ്യാർത്ഥിനിളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മരിച്ചതെന്നാണ് വിവരം. സായ്‌യുടെ ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ
രാവിലെ കായിക പരിശീലനത്തിനു പോകാനായി വാർഡനും മറ്റു വിദ്യാർത്ഥികളും വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. മുറി തള്ളി തുറന്നതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ഫാനുകളിലായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
Also Read: ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമചാരി; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം
മരണം ആത്മഹത്യ ആണോ എന്നതിൽ അടക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ ആടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഇരുവരെയും പുലച്ചെ രണ്ടു മണിവരെ കണ്ടിരുന്നതായി സഹ കായിക വിദ്യാർത്ഥികൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us