തൃശൂർ: പാപ്പാത്തിച്ചോലയിലെ സ്ഥലം തങ്ങളുടേത് അല്ല എന്ന് സിപിരിറ്റ് ഇൻ ജീസസ് ഭാരവാഹികള്‍. മരിയ സൂസ എന്ന വ്യക്തിയുടെ പേരിലുള്ള സ്ഥലമാണിതെന്നും മരിയ സൂസന്‍റെ വല്യപ്പന്‍ അറുപത് വര്‍ഷമായി കൈവശം വെച്ച് അനുഭവിക്കുന്ന സ്ഥലമാണിതെന്നും സംഘടന പ്രവർത്തകർ പറഞ്ഞു. രാജകുമാരി പഞ്ചായത്തില്‍ രണ്ടു പ്രാവശ്യം പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകനായ മരിയ സൂസയുടെ നിര്‍ദേശപ്രകാരമാണ് അവിടെ കുരിശ് സ്ഥാപിച്ചത് എന്നും സംഘടന പ്രവർത്തകർ പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമിയില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്ത കുരിശ് പുനഃസ്ഥാപിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

കുരിശ് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ നേരത്തെ അറിയിച്ചിരുന്നില്ല. ചെയര്‍മാന്‍ ടോം സഖറിയ ഒളിവിലാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ഇപ്പോള്‍ യുകെയിലാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവിടെ നിന്നും പൊളിച്ചുമാറ്റിയ ഷെഡുകള്‍ തങ്ങളുടേതല്ലെന്നും സ്വകാര്യ വ്യക്തിയുടെതാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ പറഞ്ഞു. കുരിശ് പൊളിച്ചുമാറ്റുന്നതിന് മുന്‍പ് ജില്ലാഭരണകൂടം നേരിട്ട് അറിയിച്ചിരുന്നില്ല എന്നും സംഘടന വക്താക്കൾ പറഞ്ഞു.
പാപ്പാത്തിച്ചോലയിൽ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ട കുരിശ് തങ്ങൾ സ്ഥാപിച്ചത് അല്ലെന്നും നേതാക്കൾ പറഞ്ഞു.

സിപിരിറ്റ് ഇൻ ജീസസ് പ്രവർത്തരാണ് കസ്റ്റഡിയിൽ എടുത്തവരെന്നാണ് ദേവികുളം എസ്ഐ വ്യക്തമാക്കിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്‍ ടോം സഖറിയയുടെ ഉടമസ്ഥതയിലുളളതാണെന്നും പൊലീസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ