തിരൂർ: മതവിദ്വേഷ പ്രസംഗം നടത്തിയതിന് ആര്‍എസ്എസ് നേതാവിനെതിരെ പൊലീസ് കേസ്. ആര്‍.എസ്.എസ്. മലപ്പുറം വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി. രാമന്‍കുട്ടിക്കെതിരെയാണ് തിരൂര്‍ പൊലീസ് കേസെടുത്തതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ബിബിന്‍ വധക്കേസില്‍ പ്രതികളെ മുഴുവന്‍ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ തിരൂര്‍ ഡിവൈ.എസ്.പി.ഓഫീസ് മാര്‍ച്ച് ഉദ്ഘാടനവേദിയിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്. മാര്‍ച്ചിനിടയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കണ്ടാലറിയുന്ന അഞ്ഞൂറോളം ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

മാര്‍ച്ച് നടക്കുന്നതിനിടയിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സിറ്റി ജങ്ഷനില്‍ പ്രതിഷേധക്കാര്‍ അഴിഞ്ഞാടിയിരുന്നു. ഇവവർ ഒരു കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. മലപ്പുറത്തെ സമാധാന അന്തരീക്ഷം തകർക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഈ സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ