കൊച്ചി: ഓണക്കാലത്തെയും വേളാങ്കണ്ണി പെരുന്നാൾ കാലത്തെയും യാത്രാ തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് എറണാകുളം, കൊച്ചുവേളി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്കുമാണ് ഓണക്കാലത്തെ പ്രത്യേക തീവണ്ടികൾ.
തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികളുണ്ട്. സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകളും സുവിധ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ സെൻട്രൽ-എറണാകുളം ജം സുവിധ ട്രെയിൻ
ഓഗസ്റ്റ് 23 നാണ് ചെന്നൈ സെൻട്രലിൽ നിന്ന് എറണാകുളത്തേക്കുളള സുവിധ ട്രെയിൻ. 82615 നമ്പർ തീവണ്ടി രാത്രി 10.30 ന് പുറപ്പെടും അടുത്ത ദിവസം രാവിലെ 10.55 ന് എറണാകുളത്ത് എത്തും. എസി 2 ടയർ – 1, എസി 3 ടയർ – 3, സ്ലീപ്പർ ക്ലാസ് – 12, ജനറൽ ക്ലാസ് – 2 എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം.
ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ
ഓഗസ്റ്റ് 23 ന് വൈകിട്ട് 3.15 നാണ് തിരുവനന്തപുരത്തേക്ക് സെപ്ഷൽ ഫെയർ ട്രെയിൻ (06022) യാത്ര പുറപ്പെടുക. അടുത്ത ദിവസം രാവിലെ 7.45 ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തും. എസി 2 ടയർ – 2, എസി 3 ടയർ – 3, സ്ലീപ്പർ ക്ലാസ് – 11, ജനറൽ ക്ലാസ് – 2 എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം.
തിരുവനന്തപുരം സെൻട്രലിൽ നിന്നും ചെന്നൈ സെൻട്രലിലേക്കുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06021) ഓഗസ്റ്റ് 21 ന് വൈകിട്ട് 7.10 നാണ് പുറപ്പെടുക. അടുത്ത ദിവസം പകൽ 11.45 ന് ട്രെയിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
എറണാകുളം ജം-ചെന്നൈ സെൻട്രൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ
ഓഗസ്റ്റ് 24 ന് ഉച്ചകഴിഞ്ഞ് 2.45 നാണ് ഈ ട്രെയിൻ-06014- എറണാകുളത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുക. അടുത്ത ദിവസം പുലർച്ചെ 4.50 ന് ട്രെയിൻ ചെന്നൈയിൽ എത്തിച്ചേരും. ഇതിൽ ഫസ്റ്റ് ക്ലാസ് കം എസി 2 ടയർ – 1, എസി 2 ടയർ – 3, എസി 3 ടയർ – 3, സ്ലീപ്പർ ക്ലാസ് – 12, ജനറൽ ക്ലാസ് – 2 എന്നീ കോച്ചുകളും ഉണ്ടായിരിക്കും.
സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ ചെന്നൈ സെൻട്രൽ-കൊച്ചുവേളി
06047 നമ്പർ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ ഓഗസ്റ്റ് 21 നും 27 നും വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് യഥാക്രമം ഓഗസ്റ്റ് 22 നും 28 നും രാവിലെ 6.45 ന് കൊച്ചുവേളിയിലെത്തും. ഇതിൽ ഒരു എസി 2 ടയറും രണ്ട് എസി ത്രീ ടയറും 12 സ്ലീപ്പർ ക്ലാസും ഉണ്ടായിരിക്കും.
കൊച്ചുവേളിയിൽ നിന്ന് ചെന്നൈയിലേക്ക് 06048 നമ്പർ ട്രെയിൻ ഓഗസ്റ്റ് 22, 28 തീയതികളിൽ സർവ്വീസ് നടത്തും. ഉച്ചയ്ക്ക് 12.30 ന് യാത്ര പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം വൈകിട്ട് 7.40 ന് ചെന്നൈ സെൻട്രലിൽ എത്തും.
നാഗർ കോവിൽ-മംഗലാപുരം ജം സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ
നാഗർകോവിൽ ജംങ്ഷനിൽ നിന്നും കോട്ടയം വഴി മംഗലാപുരത്തേക്ക് പോകുന്ന സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06023) ഓഗസ്റ്റ് 26 ഞായറാഴ്ച വൈകിട്ട് 4.15 ന് നാഗർകോവിലിൽ നിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 6.30 ന് ട്രെയിൻ മംഗലാപുരത്ത് എത്തും. എസി 2 ടയർ – 1, എസി 3 ടയർ – 3, സ്ലീപ്പർ ക്ലാസ് – 13, ജനറൽ ക്ലാസ് – 3 കോച്ചുകളുണ്ടാവും.
മംഗലാപുരത്ത് നിന്ന് നാഗർകോവിലിലേക്ക് ഓഗസ്റ്റ് 27 ന് രാവിലെ 8.30 നാണ് ട്രെയിൻ (06024) പുറപ്പെടുക. അന്ന് രാത്രി 10.15 ന് ട്രെയിൻ നാഗർകോവിലിൽ എത്തും.
വേളാങ്കണ്ണിക്കുളള പ്രത്യേക തീവണ്ടികൾ (സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ)
ട്രെയിൻ നമ്പർ 06046, ഓഗസ്റ്റ് 29 നും സെപ്റ്റംബർ അഞ്ചിനും വൈകുന്നേരം 3.30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.45 ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും തിരിച്ചുളള ട്രെയിൻ (06045) ഓഗസ്റ്റ് 30 നും സെപ്റ്റംബർ ആറിനും രാത്രി 10.10 ന് പുറപ്പെട്ട് അടുത്ത ദിവസം 12.15 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. എസി 2 ടയർ – 2, എസി 3 ടയർ – 3, സ്ലീപ്പർ ക്ലാസ് – 11, ജനറൽ ക്ലാസ് – 2 കോച്ചുകളുണ്ടാവും.
എറണാകുളം ജം – വേളാങ്കണ്ണി സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ
ട്രെയിൻ നമ്പർ 06016, ഓഗസ്റ്റ് 28, 31 സെപ്റ്റംബർ 4, 7 തീയതികളിൽ എറണാകുളത്ത് നിന്ന് രാത്രി 11.00 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും തിരിച്ചുളള ട്രെയിൻ (06015) ഓഗസ്റ്റ് 29, സെപ്റ്റംബർ 2, 5, 7 തീയതികളിൽ രാത്രി 11.45 ന് പുറപ്പെട്ട് അടുത്ത ദിവസം 1.40 ന് എറണാകുളത്തേക്ക് എത്തിച്ചേരും. എസി 3 ടയർ – 1, സ്ലീപ്പർ ക്ലാസ് – 12, ജനറൽ ക്ലാസ് – 3 കോച്ചുകളുണ്ടാവും.