scorecardresearch

ജൂലൈ മുതൽ സെപ്‌തംബർ വരെ കേരളത്തിൽ ഓടുന്ന പ്രത്യേക ട്രെയിനുകൾ

ചെന്നൈ, താംബരം, നാഗർകോവിൽ, കൊച്ചുവേളി, കൊല്ലം, എറണാകുളം, ഹൈദരാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചാണ് പ്രത്യേക തീവണ്ടികൾ

ചെന്നൈ, താംബരം, നാഗർകോവിൽ, കൊച്ചുവേളി, കൊല്ലം, എറണാകുളം, ഹൈദരാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചാണ് പ്രത്യേക തീവണ്ടികൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
train, railway, special train, tatkal fare, wummer vacation,

കൊച്ചി: കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി. ചെന്നൈ-എറണാകുളം-ചെന്നൈ, താംബരം-കൊല്ലം-താംബരം, ചെന്നൈ-നാഗർകോവിൽ-ചെന്നൈ റൂട്ടുകളിലാണ് ജൂലൈ, സെപ്‌തംബർ മാസങ്ങളിൽ ട്രയിൻ ഓടിക്കുക.

Advertisment

സ്പെഷൽ ഫെയർ സ്പെഷൽ ട്രയിനുകളും സുവിധ ട്രയിനുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ടിക്കറ്റ് നിരക്ക് കൂടുതലാണ്. തത്കാൽ നിരക്കിലാണ് ടിക്കറ്റ് വില നിശ്ചയിക്കപ്പെടുന്നത്. യാത്ര തീയ്യതിക്ക് 30 ദിവസം മുതൽ പത്ത് ദിവസം വരെ മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാം.

വെയിറ്റിംഗ് ലിസ്റ്റിലുളള യാത്രക്കാർക്ക് യാത്രചെയ്യാൻ സാധിക്കില്ല. ഏറ്റവും ചുരുങ്ങിയത് 200 രൂപയുടെ എസി ത്രീ ടയർ ക്ലാസ് അല്ലെങ്കിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ യാത്രയ്ക്ക് ആറ് മണിക്കൂർ മുൻപ് കാൻസൽ ചെയ്താൽ , ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം റീഫണ്ട് ലഭിക്കും. എസി ത്രീ ടയറിൽ 180 രൂപയും സ്ലീപ്പർ ക്ലാസിൽ 120 രൂപയുമാണ് റീഫണ്ട് ലഭിക്കുക.

ചെന്നൈ സെൻട്രൽ-എറണാകുളം ജം പ്രതിവാര സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ

ചെന്നൈ സെൻട്രൽ-എറണാകുളം ജം പ്രതിവാര സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ (06005) ചെന്നൈയിൽ നിന്നാണ് യാത്ര പുറപ്പെടുക. ജൂലൈ ആറ് മുതൽ എല്ലാ വെളളിയാഴ്ചകളിലും രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന സർവ്വീസ് തൊട്ടടുത്ത ദിവസം രാവിലെ 8.45 ന് എറണാകുളം ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തും. സെപ്തംബർ 28 വരെ ഈ സർവ്വീസ് തുടരും.

Advertisment

എറണാകുളം ചെന്നൈ സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ (06006) ജൂലൈ എട്ട് മുതൽ സെപ്തംബർ 30 വരെയാണ് സർവ്വീസ് നടത്തുക. എല്ലാ ഞായറാഴ്ചയും വൈകിട്ട് ഏഴ് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈയിൽ ട്രയിൻ തിരിച്ചെത്തും.

ഈ ട്രയിനുകളിൽ 12 സ്ലീപ്പർ ക്ലാസ് കോച്ചും രണ്ട് എസി 3 ടയർ കോച്ചുകളും ഒരു എസി 2ടയർ കോച്ചും ഉണ്ടാകും. ഇവയ്ക്ക് ചെന്നൈ സെൻട്രൽ, ആരക്കോണം, കാട്‌പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കൊയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂർ, ആലുവ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുളള ട്രയിനിന് എറണാകുളം നോർത്തിലും എറണാകുളത്ത് നിന്ന് ചെന്നൈയിലേക്കുളള ട്രയിനിന് പേരമ്പൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ചെന്നൈ സെൻട്രൽ - എറണാകുളം ജംങ്ഷൻ സുവിധ സ്പെഷൽ ട്രയിൻ

ചെന്നൈ സെൻട്രൽ - എറണാകുളം ജംങ്ഷൻ സുവിധ സ്പെഷൽ ട്രയിൻ (82631) ചെന്നൈയിൽ നിന്ന് ആഗസ്ത് 17 നാണ് ആദ്യ സർവ്വീസ് ആരംഭിക്കുക. വൈകിട്ട് എട്ട് മണിക്ക് പുറപ്പെടുന്ന ട്രയിൽ അടുത്ത ദിവസം രാവിലെ 8.45 ന് എറണാകുളത്ത് എത്തും.

എറണാകുളം ജങ്ഷനിൽ നിന്നും ചെന്നൈ സെൻട്രലിലേക്ക് പോകുന്ന 82632 നമ്പർ സുവിധ ട്രയിൻ ജൂലൈ 15, 19 തീയ്യതികളിലും ആഗസ്ത് 26, സെപ്തംബർ 16 തീയ്യതികളിലും സർവ്വീസ് നടത്തും. ഈ ട്രയിൽ ഞായറാഴ്ച വൈകിട്ട് 7 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈയിലെത്തും. ഈ ട്രയിനുകളിൽ 12 സ്ലീപ്പർ ക്ലാസ് കോച്ചുകളും മൂന്ന് എസി 3 ടയർ കോച്ചുകളും ഒരു എസി 2 ടയർ കോച്ചും ഉണ്ടായിരിക്കും.

ഈ സുവിധ ട്രയിനുകൾക്ക് ആരക്കോണം, കാട്‌പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ചെന്നൈ സെൻട്രൽ - എറണാകുളം ജംങ്ഷൻ സുവിധ സ്പെഷൽ ട്രയിനിന് എറണാകുളം ടൗണിലും എറണാകുളം ജങ്ഷനിൽ നിന്നും ചെന്നൈ സെൻട്രലിലേക്ക് പോകുന്ന 82632 നമ്പർ സുവിധ ട്രയി പെരമ്പൂരിലും സ്റ്റോപ്പുണ്ട്.

സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ കൊല്ലം - താംബരം

കൊല്ലം-താംബരം റൂട്ടിൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ(06027) സർവ്വീസ് നടത്തുന്നത്. ഈ ട്രയിൻ താംബരത്ത് നിന്ന് തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ സർവ്വീസ് നടത്തും. ജൂലൈ രണ്ട് മുതൽ സെപ്തംബർ 28 വരെയാണ് ഈ ട്രയിൻ സർവ്വീസ് നടത്തുക. വൈകിട്ട് അഞ്ചരയ്ക്ക് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10 മണിക്ക് കൊല്ലത്തെത്തുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലത്ത് നിന്ന് താംബരത്തേക്കുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ കൊല്ലത്ത് നിന്നും രാവിലെ 11.30 യ്ക്ക് പുറപ്പെട്ട് താംബരത്ത് അടുത്ത ദിവസം പുലർച്ചെ 3.30 യ്ക്ക് എത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രയിൻ സർവ്വീസ് നടത്തുക.

ഈ ട്രയിനിൽ മൂന്ന് ജനറൽ ക്ലാസ്, ഏഴ് സ്ലീപ്പർ ക്ലാസ്, രണ്ട് എസി 3 ടയർ കോച്ചുകൾ ഉണ്ടാകും. ചെങ്കൽപേട്ട, വില്ലുപുരം, വൃദ്ധചലം,തിരുച്ചിറപ്പളളി, ദിണ്ടിഗൽ, മധുര, വിരുധുനഗർ, തിരുട്ടങ്കൽ, ശിവകാശി, ശ്രിവിള്ളിപുത്തൂർ, രാജാപാളയം, ശങ്കരൻകോവിൽ, പമ്പാകോവിൽ ശാന്തി, കടയനല്ലൂർ, തെങ്കാശി, ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, എടമൺ, പുനലൂർ, ഔവനീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ ചെന്നൈ സെൻട്രൽ - നാഗർകോവിൽ

06007 ചെന്നൈ സെൻട്രൽ - നാഗർകോവിൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ ചെന്നൈയിൽ നിന്നും രാത്രി 8 മണിക്കാണ് പുറപ്പെടുക. ജൂലൈ മൂന്ന് മുതൽ സെപ്തംബർ 25 വരെയുളള ചൊവ്വാഴ്ചകളിലാണ് ഈ സർവ്വീസ്. അടുത്ത ദിവസം രാവിലെ 11.05 ന് ഈ ട്രയിൻ നാഗർകോവിലിൽ എത്തും.

നാഗർകോവിലിൽ നിന്നും ചെന്നൈയിലേക്കുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ വൈകിട്ട് അഞ്ച് മണിക്കാണ് നാഗർകോവിലിൽ നിന്നും പുറപ്പെടുക. ജൂലൈ നാല് മുതൽ സെപ്തംബർ 26 വരെ ബുധനാഴ്‌ചകളിൽ സർവ്വീസ് നടത്തുന്ന ട്രയിൽ ചെന്നൈയിൽ രാവിലെ 7.20 ന് എത്തിച്ചേരും.

ഒൻപത് സ്ലീപ്പർ ക്ലാസും ആറ് ജനറൽ ക്ലാസും രണ്ട് എസി 3 ടയറും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമുളള തീവണ്ടിക്ക് രണ്ട് ലഗേജ് കം ബ്രേക് വാനും ഉണ്ട്. ഇതിന് ആരക്കോണം, കാട്‌പാടി, ജോലാർപേട്ട, നാമക്കൽ, കരൂർ, ദിണ്ടിഗൽ, മധുര, വിരുധനഗർ, സാത്തൂർ, കോവിൽപേട്ട, തിരുനൽവേലി, വളളിയൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്. നാഗർകോവിലിൽ നിന്ന് ചെന്നൈയിലേക്കുളള ട്രയിനിന് പെരമ്പൂരിലും സ്റ്റോപ്പുണ്ട്.

പ്രത്യേക തീവണ്ടികളുടെ കാലാവധി നീട്ടി

ഇപ്പോൾ എറണാകുളത്തിനും ഹൈദരാബാദിനും ഇടയിലും കൊച്ചുവേളിക്കും ഹൈദരാബാദിനും ഇടയിലും സർവ്വീസ് നടത്തുന്ന സ്പെഷൽ ട്രയിനിന്റെയും കാലാവധി നീട്ടി. എറണാകുളം ജങ്ഷൻ-ഹൈദരാബാദ് ജങ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ ജൂലൈ 26 വരെ സർവ്വീസ് നടത്തും.

എറണാകുളം ജങ്ഷനിൽ നിന്ന് വൈകിട്ട് 9.45 ന് വ്യാഴാഴ്ചകളിൽ പുറപ്പെടുന്ന ട്രയിൻ ഹൈദരാബാദിൽ 10.55 ന് അടുത്ത ദിവസം എത്തിച്ചേരും. ഹൈദരാബാദിൽ നിന്ന് എറണാകുളം ജങ്ഷനിലേക്കുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ സർവ്വീസ് ജൂലൈ 25 വരെ സർവ്വീസ് നടത്തും. ഹൈദരാബാദ് ജങ്ഷനിൽ നിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.50 ന് പുറപ്പെടുന്ന ട്രയിൻ അടുത്ത ദിവസം വൈകിട്ട് 5.30 ന് എറണാകുളം ജങ്ഷനിൽ എത്തും.

ഇതിൽ 16 സ്ലീപ്പർ ക്ലാസ്, ഒരു എസി 3 ടയർ, ഒരു എസി 2 ടയർ കോച്ചാണ് ഉണ്ടാവുക. ഈ ട്രയിനിന് ആലുവ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്‌പാടി, ചിറ്റൂർ, തിരുപ്പതി, റെണിഗുണ്ട, ഗുഡൂർ, നെല്ലൂർ, ഓങ്ഗോൾ, തെനാലി, ഗുണ്ടൂർ, പിഡുഗൊരല്ല, നാൽഗൊണ്ട, സെക്കന്ത്രാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

പ്രതിവാര സ്പെഷൽ ട്രയിൽ കൊച്ചുവേളി-ഹൈദരാബാദ്

കൊച്ചുവേളിയിൽ നിന്നും ഹൈദരാബാദ് വരെ പോകുന്ന പ്രതിവാര സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ (07116) ജൂലൈ 30 വരെ സർവ്വീസ് തുടരും. കൊച്ചുവേളിയിൽ നിന്നും തിങ്കളാഴ്ച രാവിലെ 7.45 ന് യാത്ര ആരംഭിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദിലെത്തും.

ഹൈദരാബാദിൽ നിന്നും തിരികെ കൊച്ചുവേളിയിലേക്കുളള സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ (07115) ജൂലൈ 28 വരെ സർവ്വീസ് നീട്ടിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 9 മണിക്ക് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 3.20 ന് കൊച്ചുവേളിയിൽ എത്തുന്നതാണ് ട്രയിൻ.

ഈ ട്രയിനിൽ 16 സ്ലീപ്പർ ക്ലാസും ഒരു എസി 3 ടയർ ക്ലാസും ഒരു എസി 2 ടയർ ക്ലാസ് കോച്ചുമാണ് ഉണ്ടായിരിക്കുക. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, വാണിയമ്പാടി, അമ്പൂർ, കാട്‌പാടി, ചിറ്റൂർ, തിരുപ്പതി, റെണിഗുണ്ട, ഗുഡൂർ, നെല്ലൂർ, ഓംഗോൾ, തെനാലി, ഗുണ്ടൂർ, പിഡുഗുരല്ല, നൽഗൊണ്ട, സെക്കന്ത്രാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Suvidha Train Irctc Train Special Fare Special Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: