കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കാണ് സ്പെഷ്യല്‍ ട്രെയിന്‍. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ടു അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40 ന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും.
Read More: വേനലവധിക്ക് വേളാങ്കണ്ണിയില്‍ പോകാന്‍ പ്രത്യേക ട്രെയിന്‍
സ്റ്റോപ്പുകൾ: കൊല്ലം 5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂർ 10.42, പാലക്കാട് 12.05, കോയമ്പത്തൂർ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.38, വൈറ്റ്ഫീൽഡ് 8.29 എന്നിങ്ങനെയാണ്. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2 ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6 ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പർ, 2 തേഡ് എസി, 2 ജനറൽ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. ഏപ്രിഷ 28 മുതൽ ജൂൺ 30 വരെയാണു സ്പെഷൽ സർവീസ്. ഇത് താൽക്കാലിക നടപടിയാണെങ്കിലും പിന്നീട് സ്ഥിരം ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് ആരായും.
Read More: കല്ലടയുടെ കൈവിട്ട കളികള്‍ കുത്തിപൊക്കി സോഷ്യല്‍ മീഡിയ; ഡ്രൈവിംഗിനിടയിലും കയ്യില്‍ ഫോണ്‍
താൽക്കാലിക സർവീസാണെങ്കിലും കൊച്ചുവേളിയിൽനിന്നു ബാനസവാടിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ഞായറാഴ്ച സർവീസ് നടത്താനുളള സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ഹംസഫർ എക്സപ്രസ് ഓടിക്കുന്നതിനോടു ദക്ഷിണ-പശ്ചിമ റെയിൽവേയ്ക്കും എതിർപ്പില്ലെന്നാണു സൂചന.
കേരളത്തിൽനിന്നു ബംഗളുരുവിലേക്കു സർവീസ് നടത്തുന്ന കല്ലട ബസിൽ യാത്രക്കാർ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.