scorecardresearch

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സര്‍വീസ് ഞായറാഴ്ചകളിൽ

കേ​ര​ള​ത്തി​ൽ​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്

കേ​ര​ള​ത്തി​ൽ​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്

author-image
WebDesk
New Update
Train, ട്രെയിൻ, Special Train, സ്പെഷ്യൽ ട്രെയിൻ, Bangalore Train, ബെംഗളൂരു ട്രെയിൽ, Bangalore Train, Thiruvanathapuram to Bangalore Train, Kallada, കല്ലട, Trivandrum Bangalore Train, Trains to Bangalore,

കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കാണ് സ്‌പെഷ്യല്‍ ട്രെയിന്‍. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ടു അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40 ന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും.

Advertisment

Read More: വേനലവധിക്ക് വേളാങ്കണ്ണിയില്‍ പോകാന്‍ പ്രത്യേക ട്രെയിന്‍

സ്റ്റോപ്പുകൾ: കൊല്ലം  5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂർ 10.42, പാലക്കാട് 12.05, കോയമ്പത്തൂർ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.38, വൈറ്റ്ഫീൽഡ് 8.29 എന്നിങ്ങനെയാണ്. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2 ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6 ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പർ, 2 തേഡ് എസി, 2 ജനറൽ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. ഏപ്രിഷ 28 മുതൽ ജൂൺ 30 വരെയാണു സ്പെഷൽ സർവീസ്. ഇത് താൽക്കാലിക നടപടിയാണെങ്കിലും പിന്നീട് സ്ഥിരം ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് ആരായും.

Read More: കല്ലടയുടെ കൈവിട്ട കളികള്‍ കുത്തിപൊക്കി സോഷ്യല്‍ മീഡിയ; ഡ്രൈവിംഗിനിടയിലും കയ്യില്‍ ഫോണ്‍

താ​ൽ​ക്കാ​ലി​ക സ​ർ​വീ​സാ​ണെ​ങ്കി​ലും കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു ബാ​ന​സ​വാ​ടി​യി​ലേ​ക്കു​ള്ള ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് ഞാ​യ​റാ​ഴ്ച സ​ർ​വീ​സ് ന​ട​ത്താ​നു​ള​ള സാ​ധ്യ​ത​യും റെ​യി​ൽ​വേ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ഹം​സ​ഫ​ർ എ​ക്സ​പ്ര​സ് ഓ​ടി​ക്കു​ന്ന​തി​നോ​ടു ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ൽ​വേ​യ്ക്കും എ​തി​ർ​പ്പി​ല്ലെ​ന്നാ​ണു സൂ​ച​ന.

Advertisment

കേ​ര​ള​ത്തി​ൽ​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്.

Train Special Fare Special Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: