തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്നും ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ സൗകര്യം ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. കൊച്ചുവേളിയിൽ നിന്നും ചെന്നൈ സെൻട്രൽ വരെ പോകുന്ന ട്രെയിൻ നമ്പർ 06021 ആണ് ഈ റൂട്ടിൽ പ്രത്യേക സർവ്വീസ് നടത്തുന്നത്. പ്രത്യേക യാത്രാനിരക്കിലാണ് ട്രെയിൻ ഓടുക.

തിങ്കളാഴ്ച വൈകിട്ട് 5:20 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ഒരു​ ഫസ്റ്റ് ക്ലാസ്സ് എസി, ഒരു എസി റ്റൂ ടയർ, 5 എസി ത്രീ ടയർ, ഏഴ് സ്ലീപ്പർ ക്ലാസ്സ്, 6 ജനറൽ സെക്കന്റ് ക്ലാസ്സ് കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്.

കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ഈ ട്രെയിനിന് വർക്കല (5:55), കൊല്ലം (6:30), കായംകുളം (7:05), മാവേലിക്കര (7:15), ചെങ്ങന്നൂർ (7:25), തിരുവല്ല (7:35), ചങ്ങനാശ്ശേരി (7:45), കോട്ടയം (8:30), എറണാകുളം ടൗൺ (9:45), തൃശൂർ (11:10), പാലക്കാട് (12:45), കോയമ്പത്തൂർ (02:10), തിരുപ്പൂർ (02:55), ഈറോഡ് (03:50), സേലം (04:50), ജോലാർപ്പെട്ട (06:25), വാണിയമ്പാടി (06:45), കാട്‌പാടി (07:40), അറക്കോണം (08:30) എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും റെയിൽവേ​ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.