scorecardresearch

യാത്രാദുരിതം തീർക്കാൻ കൊച്ചുവേളിയിൽ നിന്നും ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ

കൊച്ചുവേളിയിൽ നിന്നും ചെന്നൈ സെൻട്രൽ വരെ പോകുന്ന ഈ ട്രെയിൻ പ്രത്യേക യാത്രാനിരക്കിലാണ് ഇന്ന് സർവ്വീസ് നടത്തുക

കൊച്ചുവേളിയിൽ നിന്നും ചെന്നൈ സെൻട്രൽ വരെ പോകുന്ന ഈ ട്രെയിൻ പ്രത്യേക യാത്രാനിരക്കിലാണ് ഇന്ന് സർവ്വീസ് നടത്തുക

author-image
WebDesk
New Update
Mangala, Netravathi, Janshadabdi, Durato, നേത്രാവതി, മംഗള, ജനശദാബ്ദി,തുരന്തോ, irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്നും ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ സൗകര്യം ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. കൊച്ചുവേളിയിൽ നിന്നും ചെന്നൈ സെൻട്രൽ വരെ പോകുന്ന ട്രെയിൻ നമ്പർ 06021 ആണ് ഈ റൂട്ടിൽ പ്രത്യേക സർവ്വീസ് നടത്തുന്നത്. പ്രത്യേക യാത്രാനിരക്കിലാണ് ട്രെയിൻ ഓടുക.

Advertisment

തിങ്കളാഴ്ച വൈകിട്ട് 5:20 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ഒരു​ ഫസ്റ്റ് ക്ലാസ്സ് എസി, ഒരു എസി റ്റൂ ടയർ, 5 എസി ത്രീ ടയർ, ഏഴ് സ്ലീപ്പർ ക്ലാസ്സ്, 6 ജനറൽ സെക്കന്റ് ക്ലാസ്സ് കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്.

publive-image

കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ഈ ട്രെയിനിന് വർക്കല (5:55), കൊല്ലം (6:30), കായംകുളം (7:05), മാവേലിക്കര (7:15), ചെങ്ങന്നൂർ (7:25), തിരുവല്ല (7:35), ചങ്ങനാശ്ശേരി (7:45), കോട്ടയം (8:30), എറണാകുളം ടൗൺ (9:45), തൃശൂർ (11:10), പാലക്കാട് (12:45), കോയമ്പത്തൂർ (02:10), തിരുപ്പൂർ (02:55), ഈറോഡ് (03:50), സേലം (04:50), ജോലാർപ്പെട്ട (06:25), വാണിയമ്പാടി (06:45), കാട്‌പാടി (07:40), അറക്കോണം (08:30) എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും റെയിൽവേ​ അറിയിച്ചു.

Southern Railway Chennai Kochuveli Special Fare Special Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: