തിരുവനന്തപുരം: കോഴിക്കോട്: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് അന്വേഷിക്കുക. ബക്കളത്ത് നിർമാണം പൂർത്തിയാക്കിയ കൺവെൻഷൻ സെന്‍ററിന് ഉടമസ്ഥാവകാശ രേഖ ആന്തൂർ നഗരസഭ അനുവദിക്കാത്തതിനെ തുടർന്നാണ് പ്രവാസി വ്യവസായിയായ സാജൻ പാറയിൽ (49) ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു.

പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നഗരസഭ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.

നേ​ര​ത്തെ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി ശാ​സി​ക്കു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ചീ​ഫ് ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ജി​ല​ൻ​സി​നോ​ട് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Read Also: ബിജെപി എംഎല്‍എയ്ക്ക് തലയില്‍ പരുക്ക്; സ്വയം അടിച്ചുപൊട്ടിച്ചതെന്ന് പൊലീസ്

നേരത്തെ വിദേശത്തായിരുന്ന സജന്‍ കണ്ണൂര്‍ ബക്കളത്ത് പതിനഞ്ച് കോടി രൂപ ചിലവഴിച്ച് ഒരു ഓഡിറ്റോറിയം പണികഴിപ്പിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായെങ്കിലും കെട്ടിട നമ്പര്‍ നല്‍കാതെ പല തവണ അപേക്ഷ മടക്കിയെന്നായിരുന്നു കുടുംബാഗങ്ങളടക്കം ആരോപിച്ചത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയാണ് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍. പി.കെ.ശ്യാമളക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ പി.കെ.ശ്യാമള തള്ളി കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.