തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ക്രൈം ബ്രാഞ്ച് എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്.
അതേസമയം വെടിയുണ്ടകൾ കാണാതായിട്ട് പൊലീസ് പരാതി നൽകിയത് 22 വർഷം കഴിഞ്ഞാണെന്ന് വിവരാവകാശ രേഖ പറയുന്നു. 1996 ജനുവരി ഒന്നു മുതൽ 2018 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ എകെ – 47 തോക്ക് തിരകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്രിമം നടന്നന്നെന്ന പരാതി പ്രകാരം രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
Read More: കരുണ സംഗീത നിശ: ഇന്ന് സന്ദീപ് വാര്യരുടെ മൊഴി രേഖപ്പെടുത്തും
പേരൂർക്കട ക്യാമ്പിന്റെ ചുമതലയുള്ള കമാൻഡൻറ് സ്റ്റേഷനിൽ പരാതി നൽകിയത് 2019 ഏപ്രിൽ 3 നും. സ്റ്റേഷനിൽ 7.10 ന് വിവരം ലഭിച്ചുവെന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്. ക്യാമ്പിലെ ജീവനക്കാരായ ഗോപകുമാർ, അശോക് കുമാർ ,സനിൽകുമാർ, സതീഷ്കുമാർ, അനീഷ്, ലിയിഷാൻ, ബൽരാജ്, വിനോദ്, റജിബാലചന്ദ്രൻ, സുധീഷ് കുമാർ, സുരേഷ് കുമാർ എന്നി പൊലീസുകാരാണ് കേസിലെ പ്രതികൾ.
പ്രഥമ വിവര റിപ്പോർട്ട് കോടതിയിലേക്കയച്ച ശേഷം പിന്നിട് ഒരന്വേഷണവും ഉണ്ടായില്ലന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം. ക്യാമ്പിലെ വിവിധ കമ്പനികളിലെ ജീവനക്കാരായ പൊലീസുകാർ വെടിയുണ്ടകളും കാലിക്കേസുകളും പാഴായ തിരകളും സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ തിരിമറി നടത്തി മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
വെടിയുണ്ടകൾ മാറ്റിയ ശേഷം വിവിധ കമ്പനികൾക്കയച്ചതായി കാണിച്ചാണ് തിരിമറി നടത്തിയത്. വഞ്ചന, രേഖയിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ പ്രതികൾക്കെതിരെ കേസെടുത്തത്.
പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് ഇന്‍സാസ് റൈഫിളുകളും, വെടിയുണ്ടകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരുന്നത്.