തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തർ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് പുണ്യം നേടിയപ്പോൾ വിജിലൻസ് വിഭാഗത്തിന് ശക്തി പകരാൻ പൊങ്കാലയർപ്പിച്ചിരിക്കുകയാണ് ഒരു സംഘം സാമൂഹ്യ പ്രവർത്തകർ. ആലപ്പുഴയിൽ നിന്നുളള ഒരു സംഘം സാമൂഹ്യ പ്രവർത്തകരാണ് വ്യത്യസ്‌തമായ ഈ പൊങ്കാല സമർപ്പണത്തിന് പിന്നിൽ. തമ്പാനൂർ കൈരളി ശ്രീ തിയേറ്ററിന് മുന്നിലായിരുന്നു ഇവർ പൊങ്കാലയിട്ടത്. അഴിമതിക്കും അഴിമതിക്കാർക്കെതിരെ ധീരമായ പോരാടുന്ന ജേക്കബ് തോമസിനും വിജിലൻസിനും പകരാൻ വേണ്ടിയായിരുന്നു പൊങ്കാല സമർപ്പണം.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുളള നിരവധി സ്ത്രീകൾ അനന്തപുരിയിലെത്തി ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കലയർപ്പിച്ചു. ശുദ്ധ പുണ്യാഹത്തോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്രതന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിയ്‌ക്ക് കൈമാറി. ക്ഷേത്ര മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി തിടപ്പളളിയിൽ നിന്നുളള തീ പണ്ടാര അടുപ്പിൽ പകർന്നു. തുടർന്ന് എല്ലാ പൊങ്കാല അടുപ്പുകളിലും തീ ജ്വലിക്കുകയായിരുന്നു. 2.15 നായിരുന്നു നിവേദ്യ സമർപ്പണം. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ