/indian-express-malayalam/media/media_files/uploads/2018/11/cyber-crime1.jpg)
കുട്ടികള്‍ക്കെതിരെ ഓണ്‍ലൈൻ വഴി നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി. കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ എന്ന പേരിലാകും സ്പെഷ്യൽ ടീം അറിയപ്പെടുക.
തിരുവനന്തപുരം റേഞ്ച് ഐ.ജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്പെഷ്യല്‍ ടീമിന്‍റെ പൂര്‍ണ ചുമതല. കേരള പോലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നോഡല്‍ ഓഫീസറായ ക്രൈം ബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാവും പ്രത്യേക സംഘത്തിന്‍റെ പ്രവര്‍ത്തിക്കുക.
ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബര്‍ പട്രോളിംഗ് നടത്തുക, സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കുക, എന്നിവയാണ് സംഘത്തിന്‍റെ പ്രധാന ഉത്തരവാദിത്വങ്ങള്‍.
ഇതിന് പുറമെ മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കുട്ടികള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ പറ്റി അറിയിക്കുകയും ബോധവല്‍ക്കരണം നടത്തുകയും പ്രത്യേക സംഘം ചെയ്യും.
മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാര്‍, റെയില്‍വേ പൊലീസ് സൂപ്രണ്ട് മെറിന്‍ ജോസഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി, പൊലീസ് ട്രെയിനിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍.എ.വി എന്നിവര്‍ ഉള്‍പ്പെടെ 13 പേരാണ് സംഘത്തില്‍ ഉള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us