സേമിയ മുതൽ സാമ്പാർ പൊടി വരെ 13 സാധനങ്ങൾ; ഓണക്കിറ്റ് 2021

മിഠായി ഉൾപ്പടെ വിതരണം ചെയ്യുന്ന കിറ്റിന് 444.50 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം.

Onam kit, Onam kits, Onam kits for all cardholders, ഓണം കിറ്റ്, Onam kits 2021

കോവിഡ് കാലത്ത് രണ്ടാമത്തെ ഓണം കൂടെ വരുമ്പോൾ റേഷൻ കാർഡ് ഉടമകൾക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു . കേരളത്തിലെ 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണത്തെ ഓണക്കിറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

ഈ വർഷം ഓഗസ്റ്റ് 21 നാണ് തിരുവോണം. ഓഗസ്റ്റിൽ തന്നെ ഓണക്കിറ്റ് വിതരണം ചെയ്യും. മിഠായി ഉൾപ്പടെ 13 ഐറ്റമാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നത്. ഏകദേശം 440 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുന്നതാണ് കിറ്റ്. സാധനങ്ങൾ കിറ്റാക്കി എത്തിക്കുന്നത് ഉൾപ്പടെയുള്ള കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റിനും വിതരണം ചെയ്യുന്ന റേഷൻ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷൻ നൽകാനുമാണ് തീരുമാനം. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

സപ്ലൈകോ നൽകിയിരിക്കുന്ന ശുപാർശ ലിസ്റ്റ് പ്രകാരം സാധനങ്ങൾ ഇട്ട് നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചിയുൾപ്പടെ സാധനങ്ങൾ ഇവയാണ്.

 • സേമിയ ( 18 രൂപയുടെ ഒരു കവർ )
 • മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
 • ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)
 • വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റർ 106 രൂപ)
 • പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)
 • തേയില (100 ഗ്രാം 26.50 രുപ)
 • സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ)
 • മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)
 • മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
 • മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ)
 • ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ)
 • ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
 • ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)

ഇതെല്ലാം ഇട്ട് നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് കിറ്റ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Special onam kit for all cardholders

Next Story
സിക്ക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍; സംസ്ഥാനത്ത് 14 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചുZika Virus, Zika Virus cases, Zika Virus Symptoms, Zika Virus Treatment, Zika Virus Details, Zika Virus News, Zika Virus Update, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com