scorecardresearch

സോളാർ റിപ്പോർട്ട്: തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
solar commission, saritha s nair, oommen chandy

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Advertisment

സോളാർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ വച്ചിരുന്നു. റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുളളത്. ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, ജോസ് കെ.മാണി, ആര്യാടൻ മുഹഹമ്മദ്, പി.സി.വിഷ്ണുനാഥ്. അടൂർ പ്രകാശ് തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷൻ റിപ്പോർട്ടിലുണ്ട്.

സരിതയെ മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. സരിതയെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകൾ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്ന നിലയിലല്ല, സരിതയുടെ പരാതികൾ എന്ന നിലയിലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളത്. തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകൾ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

Solar Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: