scorecardresearch

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലകുതിക്കുന്നു; പരിശോധിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച്

തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലമാണ് വിലവര്‍ധനവെന്നാണ് വിലയിരുത്തല്‍

തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലമാണ് വിലവര്‍ധനവെന്നാണ് വിലയിരുത്തല്‍

author-image
WebDesk
New Update
Tomato | Health |Health Tips

(Source: Pixabay)

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സാധനങ്ങളുടെ വിലവിവരവും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കി.

Advertisment

സര്‍ക്കാര്‍ ആശുപത്രികളിലേയും ഫാര്‍മസികളിലേയും മരുന്ന് ലഭ്യത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മരുന്ന് ലഭ്യതയുടെ റിപ്പോര്‍ട്ട് ജൂലൈ 15-ന് മുന്‍പ് നല്‍കാനാണ് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദേശം.

പ്രധാനപ്പെട്ട കമ്പോളങ്ങളിലെ വിലവിവരം ശേഖരിക്കാനാണ് പൊലീസിനുള്ള നിര്‍ദേശം. അയല്‍ സംസ്ഥാനങ്ങളിലെ വിലയുമായി താരതമത്യം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നിത്യോപയോ​ഗ സാധനങ്ങളുടെ വില അടുത്തിടെ വര്‍ധിച്ചിരുന്നു. പച്ചക്കറികള്‍ക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. തക്കാളി കിലോയ്ക്ക് 120 രൂപയിലധികമായി. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലമാണ് വിലവര്‍ധനവെന്നാണ് വിലയിരുത്തല്‍.

Advertisment
Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: