തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമ ഭേദഗതി തള്ളാൻ നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക.
കാർഷിക നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയരുന്നത്. പ്രത്യേകിച്ച് രാജ്യ തലസ്ഥാനത്ത് കർഷകർ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളെല്ലാം നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക സമ്മേളനം ചേർന്ന് കേരള നിയമസഭ ഭേദഗതി തള്ളാനൊരുങ്ങുന്നത്.
സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുക. കേരളത്തിൽ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്‍റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാന്‍ അനുമതി നല്‍കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും.