തിരുവനന്തപുരം: കശാപ്പ് നിരോധനം ചർച്ച ചെയ്യാനായി വിളിച്ചു ചേർക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കന്നുകാലി വ്യാപാം, കശാപ്പ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന അഞ്ചു ലക്ഷത്തോളം പേരെ തൊഴിൽരഹിതരാക്കാൻ കാണമാകുന്ന കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധവും ഫെഡറലിസത്തിനെതിരുമാണെന്നാണ് സംസ്ഥാന സർക്കാറിന്രെ നിലപാട്. ബിജെപി ഒഴികെയുള്ള ഭരണ -പ്രതിപക്ഷ പ്രധാന പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണ്. കശാപ്പ് നിരോധനം എന്ന ഒറ്റ അജണ്ട മാത്രമേ വ്യാഴാഴ്ചത്തെ സമ്മേളനത്തിനുള്ളൂ.
അതേ സമയം, കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കുകയാണെങ്കിൽ ബിജെപിയുടെ ഒരംഗം എതിർക്കും. ഇതോടെ ഏകകണ്ഠമായി പ്രമേയം പാസാക്കാനാവില്ല. പ്രതിപക്ഷ നേതാവാണ് വിഷയം ചർച്ച ചെയ്യാൻ നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ടത്.