കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. കശാപ്പ് നിയന്ത്രണം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യത്തെകുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്മേൽ സഭയിൽ ഇപ്പോൾ ചർച്ച പുരോഗമിക്കുകയാണ്.

കേന്ദ്ര വിജ്ഞാപനം കര്‍ഷകര്‍ക്ക് തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വിജ്ഞാപനത്തിന് പിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരു വര്‍ഷം 15 ലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് വരുന്നത്. മറ്റു സംസ്ഥാനത്തെ കന്നുകാലികളാണ് വര്‍ഷം തോറും ഇങ്ങോട്ടു വരുന്നത്. വിജ്ഞാപനം വന്നതോടെ ഇത് തടയപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More : കശാപ്പ് നിരോധന വിജ്ഞാപനത്തിനെതിരെ കേരളാ നിയമസഭ പ്രമേയം പാസാക്കി

ഡാർവിനെ വെല്ലുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വൻകിട കയറ്റുമതി, ഇറക്കുമതി കന്പനികൾക്ക് വേണ്ടിയാണ് ബിജെപി ഈ വഞ്ചന നടത്തുന്നത്. കന്നുകാലി കശാപ്പു നിയന്ത്രണം ശുദ്ധ തട്ടിപ്പാണെന്നും വി.എസ്. കൂട്ടിച്ചേർത്തു.

ക​ശാ​പ്പ്​ നി​രോധനം എ​ന്ന ഒ​റ്റ അ​ജ​ണ്ട മാ​ത്ര​മേ വ്യാ​ഴാ​ഴ്​​ച​ത്തെ സ​മ്മേ​ള​ന​ത്തി​നു​ള്ളൂ. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനെന്ന പേരിലാണ് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് മെയ് 23 ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഫലത്തില്‍ കന്നുകാലി കശാപ്പ് പൂര്‍ണമായി നിരോധിക്കുന്ന നിലയാണ് വിജ്ഞാപനം മൂലം ഉണ്ടായിട്ടുള്ളത്. രാജ്യത്താകെയും നമ്മുടെ സംസ്ഥാനത്തും തൊഴില്‍, വ്യാപാര, ഭക്ഷ്യസുരക്ഷാ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും എന്നാണ് ആശങ്ക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ